എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രതിരോധം തന്നെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം തന്നെ രക്ഷ
         ഇന്നത്തെ സമൂഹത്തിൽ രോഗങ്ങൾ സർവ്വസാധാരണമാണ്.നമ്മുടെ ജീവിത അന്തരീക്ഷങ്ങൾ അതിനു മുഖ്യ പങ്കുവഹിക്കുന്നു.പൊടിയും പുകയും നിറഞ്ഞ      അന്തരീക്ഷവും കുന്നുകൂടിയ മാലിന്യങ്ങളും ചവറുകണക്കിനു വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും  അതിനു ഉറപ്പുനൽകുന്നു .അതിനാൽത്തന്നെ ഇക്കാലത്തു വരുന്ന രോഗങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുക എന്നത് കഠിനാധ്വാനം, ക്ഷമ ,ബുദ്ധിപരമായ സമീപനം എന്നിവ കൊണ്ടേ സാധിക്കൂ .ഏപ്രിൽ7 ലോകാരോഗ്യദിനമായിരിക്കെ രോഗപ്രതിരോധം എന്ന ലക്ഷ്യം ഓരോരുത്തരുടേയും മനസ്സിൽ കെട്ടിയുറപ്പിക്കേണ്ടതാണ്. ഈ വർഷം  നാം ലോകാരോഗ്യദിനത്തെ സമീപിക്കുന്നത് ഒട്ടും കുറവില്ലാത്ത ഒരു ആശങ്കയോടെയാണ് .കൊറോണ വൈറസ് എന്ന കുഞ്ഞൻ വൈറസാണ് ഈ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.  ബാക്ടീരിയ,  വൈറസ് പൂപ്പൽ ,പരാദജീവികൾ , വിഷവും വിഷമില്ലാത്തതുമായ ജന്തുക്കൾ, എന്നിവയിൽനിന്നുണ്ടാകുന്ന ആക്രമണങ്ങളും നമ്മെ രോഗത്തിനിരയാക്കുന്നു. ഈ രോഗങ്ങളെ ചെറുത്തുനിൽക്കുന്നതിനായി ശരീരം നടത്തുന്ന പ്രതികരണങ്ങളെ രോഗപ്രതിരോധ വ്യവസ്ഥ എന്ന് പറയാനാകും. അതുപോലൊരു കുഞ്ഞൻ വൈറസ് ആണ് കൊറോണ വൈറസ് എന്നത്. കോവിഡ്  19 എന്ന രോഗം പരത്തുന്ന ഇവയെ തുരത്താൻ ഇതുവരെ നിലവിൽ   വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. അതിനായി ലോകരാജ്യങ്ങൾ കിണഞ്ഞു  പരിശ്രമിക്കുകയാണ് .2020 മാർച്ച് 11 ന് WHO  ഇതിനെ ഒരു മഹാമാരിയായി  പ്രഖ്യാപിച്ചു.  അരനൂറ്റാണ്ട് മുമ്പ്  ഉത്ഭവിച്ച HIV വൈറസ്  പരത്തുന്ന എയ്ഡ്സ് എന്ന രോഗമേ മഹാമാരി ഗണത്തിൽ ഭൂമിയിലൊള്ളു . മലയാളികൾക്ക് ഹർത്താൽ  ഒരു പുതുമയല്ല. എന്നാൽ ഇന്ന് ലോകം ഒന്നടങ്കം എന്ന് തീരുമെന്നറിയാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താലിലാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി നീളുന്ന ഈ വൈറസ് ഇപ്പോൾ തന്നെ  യു.എസ്.എ ,സ്പെയിൻ, ഇറ്റലി തുടങ്ങി 190 ൽ ഏറെ രാജ്യങ്ങളെ പിടികൂടി കഴിഞ്ഞു.

നാലര ലക്ഷത്തിലേറെ രോഗികൾ . ഇരുപതിനായിരത്തിലേറെ മരണങ്ങൾ .ഈ കോവിഡ് 19 എന്ന രോഗത്തെ ഇല്ലാതാക്കാൻ പ്രയത്‌നിച്ചു രക്‌തസാക്ഷികളായ ആരോഗ്യപ്രവർത്തകർ അനേകം. ലീ. വെൻലിയാങ് എന്ന ചൈനീസ് ഡോക്ടർ ആയിരുന്നു കോവിഡ് 19ന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് .ഉദ്യോഗത്തിൽ നിന്ന്‌ വിരമിച്ചിട്ടുകൂടി തൻ്റെ രാജ്യത്തിന്റെ ദുരവസ്ഥ കണ്ടു ചികിത്സ രംഗത്തേക്ക് തിരിച്ചുവന്ന വ്യക്തിയായിരുന്നു ഡോക്ടർ ലിയങ്‌ വുഡോങ് .ഈ രണ്ടു വ്യക്തികളുടെയും മരണം ലോകത്തെ വലിയ ദുഖത്തിൽ ആഴ്ത്തി .ആദ്യ ഘട്ടത്തിൽ "നോവൽ കൊറോണ വൈറസ് " എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിനു കോവിഡ് 19 എന്ന പേര് WHO കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. കൊറോണ വൈറസ് ന്റെ വ്യാസം 0.12 മൈക്രോൺസ് (ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒരു ഭാഗം) മാത്രമാണ് . ഇത്തിരിക്കുഞ്ഞനാണെങ്കിലും അന്തരീക്ഷത്തിൽ മൂന്നു മണിക്കൂറും,ചെമ്പുപ്രതലത്തിൽ 4 മണിക്കൂറും,കാർബോർഡിൽ ഒരു ദിവസവും,പ്ലാസ്റ്റിക്കിലും ഗ്ലാസിലും മൂന്നു ദിവസവും ഇവക്കു ജീവിക്കാനാകും .സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചുപൂട്ടിയ അവസരത്തിൽ നമുക്ക് കൈത്താങ്ങായി സർക്കാർ ഒപ്പമുണ്ട് .പരമാവധി വീടുകളിലിരുന്നു നമുക്കും ഈ രോഗപ്രതിരോധത്തിൽ പങ്കാളികളാകാം .ഇതിനു മുമ്പ് കേരളത്തെ നടുക്കിയ നിപ്പ വൈറസിനെ തുരത്തിയത് പോലെ ഈ ഇത്തിരിക്കുഞ്ഞനെ തുരത്താനും നമുക്കാകും .അതിനായി നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം. ഇതിനിടയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ സമൂഹ ദ്രോഹി എന്നേ വിശേഷിപ്പിക്കാനാവൂ. രോഗപ്രതിരോധത്തിനായി ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം,ആരോഗ്യകരമായ ഭക്ഷണശീലം ,ശുദ്ധവായു ,വ്യായാമം എന്നിവ വളരെ പ്രധാനമാണ്.കോവിഡ് 19 എന്ന രോഗം പടരാൻ കാരണമായതും ഇതിൽ വന്ന പിഴവുകൾ തന്നെയാണ്. കോവിഡ് 19 പടരാതെ കാക്കുന്നതിനു നമുക്ക് ചിലതു ചെയ്യേണ്ടതുണ്ട് . പൊതുവിടങ്ങളിൽ തുപ്പരുത്. കൈ സോപ്പ് ഉം വെള്ളവും ഉപയോഗിച്ച് കഴുകാം. 60 ശതമാനം എങ്കിലും ആൽക്കോഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ നമുക്കി അവസരത്തിൽ ഉപയോഗിക്കാം .വ്യക്തിശുചിത്വം കൊറോണ പടരാതെ കാക്കുന്നതിനു സഹായകമാകും .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലയോ ടിഷ്യൂ ഓ ഉപയോഗിച്ച് വായ മറക്കുക .ഉപയോഗശേഷം ടിഷ്യു അടച്ച ബിന്നിൽ നിക്ഷേപിക്കാം .പരമാവധി പുറത്തിറങ്ങാതിരിക്കുക. അത്യാവശ്യ ഘട്ടത്തിൽ മൂക്കും വായയും മറക്കുന്ന രീതിയിൽ എൻ 95 മാസ്കുകൾ ധരിച്ചു പുറത്തിറങ്ങുക. സിംഗിൾ യൂസ് മാസ്‌ക്കുകൾ ഉപയോഗ ശേഷം അടച്ച ബിന്നിൽ ഇടാം .ഉടൻ കൈ സോപ്പ് ഉപയോഗിച്ച് കഴുകാം.യാത്രക്കിടയിലുണ്ടാകുന്ന അസ്വസ്ഥതകൾ അപ്പോൾ തന്നെ ഡോക്ടറെ അറിയിക്കുക. മാംസവും പച്ചക്കറികളും പ്രത്യേക പ്രതലങ്ങളിൽ വച്ച് മുറിക്കാം. വേവിക്കാത്തതായ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്ത ശേഷം കൈ നന്നായി കഴുകുക.മൃഗങ്ങളെയോ അവരുടെ മാംസമോ തൊട്ടാൽ കൈ കണ്ണിലോ മൂ മൂക്കിലോ വായിലോ വാക്കാതിരിക്കുക.കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക .മറ്റൊരാളുമായി കുറഞ്ഞതു ഒരു മീറ്റർ അകലം പാലിക്കുക.ഷേക്ക് ഹാൻഡ് നൽകരുത്.രോഗപ്രതിരോധം എന്നതിന് വലിയൊരു സംഭാവനയാകുമത് . ശരീരത്തിന് പിടിക്കുന്നതുപ്പോലെ രോഗം മനസ്സിനേയും കാർന്നുതിന്നും.അതിനാൽ നന്മ ചെയ്യുക, അനുസരണയോടെ ഇരിക്കുക, സന്ദർഭോചിതമായി പ്രവർത്തിക്കുക.അങ്ങനെയെങ്കിൽ ഏതു രോഗത്തെയും ചെറുത്തുനിൽക്കാൻ നമുക്കാകും .നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം കൈകൾ കഴുകാം മാസ്ക് ധരിക്കാം അകലം പാലിക്കാം. പ്രതിരോധത്തിന്റെ തിരകൾ ലോകമെങ്ങും അലയടിക്കട്ടെ .......

നേഘ.ആർ
9 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം