എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

കൂട്ടുകാരെ,

        ലോകം മുഴുവൻ covid19 പടർന്നു പിടിച്ച ഈ സമയത്തു നമ്മൾ എല്ലാവരും അതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ. ഈ സമയത്തു നമ്മൾ ഏറ്റവും  കൂടുതൽ കേൾക്കുന്ന  ഒന്നാണ് വ്യക്തി ശുചിത്വവും, സാമൂഹിക അകലവും. ഒരു മഹാവ്യാധി വരുമ്പോൾ മാത്രം ശുചിത്വബോധം  ഉള്ളവരായാൽ മതിയോ. 
           പണ്ട് കാലം മുതലേ നമ്മൾ വ്യക്തി ശുചിത്വം ഉള്ളവരാണ്. അത് നമ്മുടെ ഒരു സംസ്കാരമാണ്. അതുകൊണ്ടല്ലേ നമ്മൾ പല്ലുതേച്ചു 2 നേരം കുളിച്ചു സുന്ദരന്മാരായി ഇരിക്കുന്നത്. പിന്നീട് ഇതൊക്കെ നമ്മളെ വിട്ടുപോയി. തിരക്ക് പിടിച്ച നമ്മുടെ ഇടയിലേക്ക് രോഗങ്ങളും വന്നു. എന്താണെന്നോ ...... നമ്മൾ ശുചിത്വബോധം ഇല്ലാത്തവർ  ആയി. 
         വ്യക്തി  ശുചിത്വം പോലെ  പ്രധാനപ്പെട്ട ഒന്നാണ് പരിസര ശുചിത്വം. നമ്മൾ മാത്രം ക്ലീൻ ആയാൽ പോരാ, നമ്മുടെ വീടും ചുറ്റുപാടും എപ്പോഴും ക്ലീൻ ആയിരിക്കണം. അല്ലെങ്കിൽ കൊതുകും,  എലിയും, അഴുക്കു വെള്ളവും  എല്ലാം കെട്ടി കിടന്നു ഇതുപോലെ ഓരോ രോഗങ്ങൾ വന്നു ലോകം തന്നെ തകർന്നു പോകും. 
       നിങ്ങൾക്ക് അറിയാമോ... നമ്മൾ ജീവിക്കുന്ന ചുറ്റുപാടും ക്ലീൻ അല്ലെങ്കിൽ അഴുക്ക് എല്ലാം നമ്മുടെ കിണറിൽ എത്തുകയും അതിലെ വെള്ളം കുടിക്കുന്ന നമുക്ക് രോഗങ്ങൾ വരികയും ചെയ്യും. 
    നമ്മൾ നമ്മുടെ പരിസ്ഥിതി .. അതിനെ സ്നേഹിക്കാതെ, നോക്കാതെ ഇരിക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ 2 വർഷമായി നമ്മളെ തേടി  വരുന്ന പ്രളയം. 
         ശുചിത്വ ബോധവും, സാമൂഹിക ബോധവും ഉള്ള സമൂഹത്തിൽ മാത്രമേ ശുചിത്വ ശീലം ഉണ്ടാവു. ഞാൻ ഉണ്ടാക്കുന്ന  മാലിന്യം വേണ്ട രീതിയിൽസംസ്കരിക്കുന്നത്   എന്റെ കടമ ആണെന്ന് ഓരോരുത്തരും കരുതിയാൽ പരിസര ശുചിത്വം സാധ്യം ആവും. ഇത് മൂലം നമുക്ക് Covid 19, നിപ്പ പോലുള്ള പകർച്ച വ്യാധികളും, പ്രകൃതി ദുരന്തം പോലുള്ളവയും തടയാൻ സാധിക്കും. 
            കൂട്ടുകാരെ, ഈ പകർച്ച രോഗങ്ങൾ ഒന്നും നമ്മുടെ അടുത്ത് വരില്ല എന്ന് കരുതരുത്. എപ്പോ വേണമെങ്കിലും വരാം. അതുകൊണ്ട് ഇന്നുമുതൽ നമ്മൾ വ്യക്തി ശുചിത്വം അതുപോലെ തന്നെ പരിസര  ശുചിത്വവും കൊണ്ട് മുന്നേറാം. അങ്ങനെ നമ്മൾ നന്നായാൽ നമ്മുടെ സമൂഹം നന്നാവും, സമൂഹം നന്നായാൽ ലോകം നന്നാവും.എല്ലാ രോഗങ്ങളും തോറ്റുപോകും. നമുക്ക് അത് സാധ്യമാവും .
ഇന്ദ്രജിത് , ബി
5 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം