എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/സംഭാഷണം
സംഭാഷണം
കോറോണക്കാലത്ത് നിങ്ങൾക്ക് എല്ലാവർക്കും അവധി അല്ലെ, മാൻകുഞ്ഞിനും മുയൽകുഞ്ഞിനും സ്കൂൾ അവധി ആയിരുന്നു. പിറ്റേ ദിവസം മുയൽകുഞ്ഞ് മാൻ കുഞ്ഞിന്റെ വീട്ടിലേക്ക് പോയി. അപ്പോൾ മാൻകുഞ്ഞ് ചോദിച്ചു:"എടാ മുയല്കുട്ട, നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്?". കളിക്കാൻ ആണ് എന്ന് മുയൽകുഞ്ഞ് മറുപടി പറഞ്ഞു." ഈ കോറോണകാലത്ത് പുറത്തിറങ്ങരുതെന്നു നിനക്കു് അറിഞ്ഞുകൂടേ" മാൻകുഞ്ഞ് ചോദിച്ചു. പിന്നെ അവർ എന്തൊക്കെ ആണ് പറഞ്ഞത് എന്ന് കൂട്ടുകാർക്ക് കേൾക്കേണ്ടേ മുയൽ: പക്ഷെ വീട്ടിൽ ഇരുന്നിട്ട് എനിക്ക് ഒരാവശ്വോം ഇല്ല അതുകൊണ്ടാണ് മാൻ: വീട്ടിലിരുന്ന് അമ്മയെ സഹായിക്കാം, പിന്നെ പെയിന്റിംഗ് ചെയ്യാം, അങ്ങനെ പലതരം ജോലികളും കളികളും ഉണ്ട്. മുയൽ: നീ പറയുന്നത് ശരിയാണ്, നീ ഒരു മിടുക്കൻ തന്നെ. മാൻ: നന്ദി മുയൽക്കുട്ടാ. പിന്നെ, വീട്ടിൽ എത്തുമ്പോൾ കൈ നന്നായി കഴുകണം. മുയൽ : അതെന്തിനാ? മാൻ : ഈ രോഗത്തെ നിയന്ത്രിക്കാൻ ചെയ്യേണ്ട ഒരു കാര്യം ആണിത് . നാമ്മുടെ കൈയ്യിൽ ഇതിന്റെ വൈറസ് ആയാൽ കൈകഴുകാതെ മുഖത്തോ മറ്റെവിടെയെങ്കിലും തൊട്ടാൽ രോഗസാധ്യത വർധിക്കുന്നു . മുയൽ : എനിക്കറിയില്ലായിരുന്നു . നന്ദി മാൻകുട്ടാ .ഞാൻ പോകുന്നു മാൻ: നന്ദി ഒന്നും വേണ്ട, ഞാൻ നിന്റെ കൂട്ടുകാരൻ അല്ലെ. മുയൽ: നമ്മുക്ക് പിന്നെ കാണാം മാൻകുട്ടാ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ