സഹായം Reading Problems? Click here


എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

ഓർക്കണം മനുഷ്യരെ നിങ്ങളാ യു വാവിനെ
ഓർത്തില്ലങ്കിൽ അത് നിങ്ങൾക്ക് നഷ്ട്ടം .
ഒരു നേരത്തെ ആഹാരത്തിനായി ,
ഒരു നെൽമണി കട്ടെടുത്ത മനുഷ്യൻ.
കൊന്നില്ലേ നിങ്ങൾ അവനെ,
ഒരു ദയയും ഇല്ലാതെ തന്നെ ....
വന്നില്ലേ ദുരന്തങ്ങൾ വരും വർഷങ്ങളിൽ .
ഉൽത്സവമായി ഒരു വർഷം പോലും മുടങ്ങാതെ തന്നെ.
'പ്രളയം','നിപ്പാ', ഇപ്പോൾ ഇതാ ഒരു വിരുദൻ ' കൊറോണ' !.
കൊയ്തെടുത്തില്ലേ ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ ,
കെടുത്തിയില്ലേ ലക്ഷ കണക്കിന് കുടുംബങ്ങളുടെ വെളിച്ചം .
അതിലിതാ , ഒരു ഭീകരൻ നമ്മളെ ചുറ്റുന്നു , വല്ലാതെ ചുറ്റുന്നു.
ഈ ഭൂമിയിൽ ഇതുവരെ നേരിട്ട ത്തിൽ അതി ഭീകരൻ , 'കൊറോണ' .
മരുന്നില്ലാ , ചികിത്സയില്ലാ , രക്ഷിക്കാനായി വൈദ്യൻ മാത്രം.
നിൽക്കുന്നു നമ്മൾ അടച്ചു പൂട്ടി, ഈ വീട്ടിൽ തന്നെ ....
അതിനൊരു പേരുമായി ലോക്ക് ഡൗൺ .
മരണ സംഖ്യ കുതിച്ചു പായുന്നു,
രോഗ ബാധിതർ അതിർ കടന്നു.
വ്യക്തിശുചിത്വമാണ് ഇനിയുള്ള പരിഹാരം ,
കൈകൾ കഴുകണം കൂടെ കൂടെ .
ഇന്ന് നമ്മൾ അകലം പാലിച്ചാൽ ,
അടുത്തിരിക്കാം വരും നാളുകളിൽ .
ഭയപ്പെടേണ്ടാ ലോകമേ നേരിടും നമ്മൾ ഈ വിപത്തിനെ ,
ഒന്നായ് തന്നെ നേരിടും .
അതിജീവിക്കും നമ്മൾ ഈ മഹാമാരിയെ ,
ഒത്തുചേർന്നൊരി ലോകമിതാ.

Nidiya sreeji
7 B എച്ച് എസ് എസ് ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത