എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/യുക്തിയിലൂടെ മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
യുക്തിയിലൂടെ മുക്തി
                                         യുക്തിയിലൂടെ മുക്തി
                         മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോക നടക്കം ഒരേസമയം ഒരു ഹർത്താൽ സംഭവിച്ചാലോ അങ്ങനെ നമുക്ക് ചിന്തിക്കാൻ സാധിക്കില്ല എന്നാൽ അങ്ങനെയൊരു ദുരിതാവസ്ഥയിൽ ആണ് ഇന്ന് ലോകം എന്ന് തീരും എന്ന് തീർച്ചയായും ഇല്ലാത്ത അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ വൈറസ് പരത്തുന്ന കോവിഡ്19 എന്ന രോഗം ലോകത്തെ ഒന്നാകെ ലോകഡൗൺ ആക്കിയിരിക്കുകയാണ്.
          ഭൂമിയിൽ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു. രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയംതടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല. ഉത്തരവാദിത്തമില്ല ഒരിക്കലും ആളൊഴിയത്ത തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചുപൂട്ടി ഇരിക്കുകയാണ്. കോവിഡ് 19 എന്ന ചികിത്സയിൽ ആരോഗ്യത്തെ പിടിച്ചാണ് ഇന്ന് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ചു വാതിൽ അടയ്ക്കുന്നത്. കോവിഡ് 19 ഒരു വൈറസ് രോഗമാണ് എങ്കിലും ലും രോഗത്തിന് കൃത്യമായ മരുന്നില്ല. ശരീരത്തിൽ പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് ആണ് രോഗം മാറ്റുന്നത്. എന്നാൽ എന്നാൽ നിലവിൽ വിൽ മറ്റേതെങ്കിലും രോഗം ഉള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീഷണിയാകുന്നു.
                      ജാഗ്രത എന്ന വാക്ക് ലോകത്തിൻറെ മുന്നിലുള്ള ഉള്ള ഏറ്റവും കരുത്താർന്ന ജീവ മന്ത്രം ആയി മാറിക്കഴിഞ്ഞു ഭയമോ പരിഭ്രാന്തി അല്ല ജാഗ്രതയാണ് ആണ് ഈ മാരക വൈറസിന് വ്യാപനം തടയുന്നതിന് വേണ്ടി നമ്മൾ കൈക്കൊള്ളേണ്ട ഏക മാർഗ്ഗം വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ മാസ്‌ക് കൊണ്ടോ മുഖം മറക്കുക. ഇതുകൊണ്ട് ഉണ്ട് നമ്മുടെ ഉള്ളിൽ നിന്നും വരുന്ന ശ്രവങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. കൂട്ടത്തിൽ ഇടപഴകും പോഴും യാത്ര ചെയ്യുമ്പോഴും ഒരു നിശ്ചിത അകലം തീർച്ചയായും പാലിക്കണം. ഇടയ്ക്കിടെ സോപ്പു കൊണ്ടോ ഉണ്ടോ മറ്റ് അണുനാശിനി ഉപയോഗിച്ച് കൈകൾ കഴുകുകയും വൃത്തിയായി ഇരിക്കേണ്ടതാണ്. എപ്പോഴും ആവശ്യത്തിന് ശുദ്ധജലം കുടിക്കുക,കഴിവതും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കുക. ഇതിൽ നിന്നും രോഗാണു പകരാതെ നമുക്ക് നോക്കാം ചെറിയ ഒരു പാകപ്പിഴ കൊണ്ട് നമുക്ക് നമ്മുടെ ജീവനും ജീവിതവും മാത്രമല്ല നഷ്ടപ്പെടുന്നത് കൂട്ടത്തിൽ നമ്മുടെ കുടുംബവും നമ്മുടെ നാടിനും നാട്ടുകാർക്കും രാഷ്ട്രത്തിനും മുക്തിനേടാൻ ആവില്ല.സാമൂഹിക അകലം പാലിക്കുക എന്നത് ഒരിക്കലും നമുക്ക് വേണ്ടി മാത്രമല്ല എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം ഈ കരുതൽ ഇനി ഇനി വരാനിരിക്കുന്ന കാലത്തെ കുറിച്ചും കടന്നുപോയ കാലത്തെ കുറിച്ചും ആലോചിക്കാനുള്ള സമയമാണ് ആണ് ഇത്. ഭക്ഷണംകളയാതെ ആവശ്യത്തിനുമാത്രം കഴിച്ചും ജലം പാഴാക്കാതെ വീടിനകത്ത് ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ യും ഇനിയുള്ള ദിവസങ്ങൾ ചിലവഴിക്കാം. ഓരോരുത്തരും അവരവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ പരിചയമുള്ള മനുഷ്യനെ പറ്റി ആലോചിക്കണം ഏറ്റവും നല്ല സമയമാണ് ഇത്. വീട്ടുകാരോടൊപ്പം രസകരമായ നിമിഷങ്ങൾ പങ്കുവെക്കുവാനും ശക്തിപ്പെടുത്തുവാനും ഉള്ള സമയമാണ് ഇത്. ലോകത്തിൻറെ ഒരുഫോണിലേക്കും ഓടിരക്ഷപ്പെടാൻ ആകില്ലെന്ന് ഓർക്കണം അവിടെയെല്ലാം വൈറസ് നമ്മെ കാത്തു നിൽപ്പുണ്ട് . നമ്മുടെയും നമ്മുടെ കുടുംബത്തെയുംനമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്യത്തിനും സുരക്ഷ നമ്മുടെ കൈകളിലാണ്.
അനുപമ നായർ
8ബി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം