എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/പറന്നിറങ്ങിയ കോവിഡ്
പറന്നിറങ്ങിയ കോവിഡ്
രവി അങ്കിൾ തായ്‌ലൻഡിൽ നിന്നും വെക്കേഷൻ ആഘോഷിക്കാൻ വരുന്നതായി കഴിഞ്ഞ ആഴ്ച പപ്പയോട് ഫോണിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഇത്തവണ അങ്കിൾ വരുന്നത് വെക്കേഷൻ ആഘോഷിക്കാൻ മാത്രമല്ല. അങ്കിളിന്റെ വിവാഹം നടത്താൻ കൂടിയാണ്. പക്ഷേ അങ്കിളിനെ ഈ വിവരം അറിയില്ല. അങ്കിൾ വരുമ്പോൾ എന്നെയും തായ്‌ലൻഡിൽ കൊണ്ടുപോകണം എന്ന് ഞാൻ വാശി പിടിക്കും. കാരണം എനിക്ക് തായ്‌ലൻഡ് കാണാൻ അതിയായ ആഗ്രഹമാണ്. തായ്‌ലൻഡ് എന്ന് കേട്ടിട്ടേ ഉള്ളൂ ഞാൻ. ഇതുവരെ കണ്ടിട്ടില്ല. ഇത്തവണ അങ്കിൾ തിരിച്ചുപോകുമ്പോൾ കൂടെ ഞാനും പോകും. അങ്ങനെ അങ്കിൾ വരുന്ന ദിവസം വന്നെത്തി.. ഞങ്ങളെല്ലാവരുംകൂടി അങ്കിളിനെ കൊണ്ടുവരാൻ എയർപോർട്ടിൽ ചെന്നു. അങ്കിൾ വരുന്നതും കാത്ത് കുറെ നേരം ഞങ്ങൾ കാത്തിരുന്നു. കുറേയേറെ മണിക്കൂറുകൾക്ക് ശേഷം അതാ അങ്കിൾ ഇറങ്ങി വരുന്നുണ്ട്. പക്ഷേ അങ്കിൾ മാസ്ക് ധരിച്ചിട്ടുണ്ട് കൂടാതെ വളരെ ക്ഷീണിതനായി കാണപ്പെടുന്നു. അങ്ങ് അകലെ നിന്നെ ഞങ്ങൾക്ക് അങ്കിളിനെ കാണാൻ സാധിച്ചുള്ളൂ. അപ്പോഴേക്കും കുറെയേറെ ഉദ്യോഗസ്ഥർ അങ്കിളിനെ എങ്ങോട്ടോ കൊണ്ടുപോയി അവരിലൊരാൾ പപ്പയെ വിളിച്ച് മാറ്റി നിർത്തി എന്തൊക്കെയോ പറയുന്നു. തിരിച്ചുവന്ന പപ്പയുടെ മുഖം കണ്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. ഞങ്ങളുടെ അടുത്തെത്തിയ പപ്പാ ഒന്നും മിണ്ടാതെ ഞങ്ങളെയും കൊണ്ട് കാറിൽ കയറി തിരിച്ചുപോന്നു. കുറേ സമയം കഴിഞ്ഞ് പപ്പാ പറഞ്ഞു അങ്കിളിന് ഇപ്പോൾ നമ്മുടെ വീട്ടിലേക്ക് വരാൻ സാധിക്കില്ല കാരണം അവൻ കോവിഡ് ബാധിച്ചിരിക്കുന്നു. ഇതുകേട്ടതും എനിക്ക് സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ നെയ്തുകൂട്ടിയ ഒരായിരം സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു.......... അങ്കിൾ വേഗം സുഖം പ്രാപിച്ചു തിരിച്ചെത്തുന്നതും കാത്തു ഇനിയും ഒരു കാത്തിരിപ്പ്............................
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ