എനിക്ക് നല്ലൊരു തോട്ടമുണ്ട്
നല്ല പച്ചക്കറി തോട്ടമുണ്ട്
അമ്മ ഉപേക്ഷിച്ച തോട്ടമാണ്
ഇന്നെന്റെ സ്വന്തം തോട്ടമാണ്
പാവൽ, കോവൽ, പയറും
മുളക്, വഴുതന എന്നിങ്ങനെ
പച്ചപ്പ് നിറഞ്ഞൊരു തോട്ടമുണ്ട്
ലോക് ഡൌൺ വന്നത് നേട്ടമായി
പരീക്ഷ ഇല്ല, പഠനമില്ല, യാത്രയില്ല
ബോറടിമാറ്റാനുള്ള ഉപാധിയായി
ഞാൻ ഏറ്റെടുത്ത തോട്ടമാണ്
എന്റെ സ്വന്തം തോട്ടമാണ്