എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


എങ്ങോട്ടാണീ യാത്ര അനന്തമാം
മാനവരാശിക്ക് വിനാശകരമായ യാത്ര
കൊറോണ എന്ന മഹാസത്വം വിഴുങ്ങുന്ന കാഴ്ച
നമുക്ക് ഒന്നിച്ച് കൂടാം കൈകോർത്ത്

പണവും ,പദവിയും ,ആഡംബരങ്ങളും ഒന്നുമല്ല
സ്വാർത്ഥതയും ,അസൂയയും ഇവിടെ ഇല്ല
ഈ മഹാമാരിക്ക് മുൻപായി നാമെല്ലാം ന്യൂനം 
ഈ രണഭൂമി സ്നേഹത്തോടെ മുന്നേറാം
ചങ്ങല പൊട്ടിച്ചു ഒന്നായി മുന്നേറാം

നിപ്പ അതിജീവിച്ചു നാം
പ്രളയം എന്ന വിനാശം മറികടന്ന് നാം
കേവലം ചെറിയ പുഴുവിനെ തുരത്തും നാം
ശുചിയായി സംരക്ഷിക്കും നമ്മെത്തന്നെ
ഈ തയ്യാറെടുപ്പ് നമുക്ക് അല്ല മറ്റാർക്കും വേണ്ടി അല്ല
ഈ പാരിനു വേണ്ടി നമ്മുടെ ഉറ്റവർക്ക് വേണ്ടി
മറിച്ച് നമ്മുടെ അമ്മയായ ഭൂമിക്കുവേണ്ടി .

POORNENDHU
10A MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത