എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/കൊറോണാ കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ കാല അനുഭവങ്ങൾ

കൊറോണാ എന്ന മഹാമാരിയെ നാം നേരിട്ടുകൊണ്ട് ഇരിക്കുകയാണ്ല്ലോ നമ്മുടെ രാജ്യം ആദ്യം മാത്രമല്ല. ലോകരാജ്യങ്ങൾ മുഴുവനും എന്നും മെഡിക്കൽ ലോകങ്ങളും പോലും പകച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് എന്ന് ലോകം സമൂഹത്തിൽ ഭൂരിപക്ഷം ആളുകളും.

നാം വേണ്ടവിധത്തിൽ മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം കരുതാൻ. നാം തീർത്തും നിസ്സഹായരാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് തന്നെ പ്രശ്നത്തെ നേരിടാൻ ധൈര്യപൂർവ്വം സജ്ജരാക്കുക. അധികൃതരും സർക്കാരും നിർദ്ദേശിച്ചിട്ടുള്ള എല്ലാ മുൻകരുതലുകളും പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഒപ്പം സമൂഹമാധ്യമങ്ങളിൽ ഇതിൽ നടക്കുന്ന അനാവശ്യ തെറ്റിദ്ധാരണകൾ പരത്തുന്ന സന്ദേശങ്ങൾ ഒഴിവാക്കുക.കൊറോണാ എന്ന് മഹാമാരിയെ,ലോക ഡൗൺ പ്രഖ്യാപിച്ചു ഇരിക്കുകയാണ് നമ്മുടെ രാജ്യം. ജോലിയില്ലാതെ വീട്ടിൽ ഇരിക്കുക എന്നത് നാം ആദ്യമായി ആണ് അഭിമുഖീകരിക്കുന്നത്. പലരും പത്രവായന ,സംഗീതം, കൃഷി എന്നിവ ക്രിയാത്മകമായ ഈ സമയം വിനിയോഗിക്കാം. വീട്ടിലുള്ള ബന്ധുക്കൾ പോലും സംസാരിക്കാതെ അവരോടൊപ്പം ഭക്ഷണം കഴിക്കാതെ മാധ്യമങ്ങളിൽ കൂടി നാം അദൃശ്യ സുഹൃത്തുക്കളെ തേടി ഇരിക്കുകയായിരുന്നു .ഉറക്കം പോലും ഇല്ലാതെ മൊബൈലിലൂടെ മറ്റു തിരക്കിൽ ആയിരുന്നു നമ്മൾ അതിൽനിന്നെല്ലാം വിപരീതമായി കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ അവരോടൊപ്പം ഭക്ഷണം കഴിക്കുവാനും ബന്ധങ്ങൾ ഇടപെടുവാനും,നടത്തുവാനുള്ള അവസരം ഈ കാലം നമുക്ക് നൽകി. ലോകാസമസ്ത സുഖിനോ ഭവന്തു എന്ന ആപ്തവാക്യം അനുസരിച്ചുകൊണ്ട് ലോകത്തിന് മുഴുവൻ രോഗം അകറ്റുവാനുള്ള, നേരിടാനുള്ള പ്രാർത്ഥനയുമാണ് നമ്മിൽ നിന്നും

ഉണ്ടാകേണ്ടത്.അത് ലോകം മുഴുവൻ സുഖ പെടുമ്പോൾ അപ്പോൾ നിശ്ചയമായും നമ്മുടെ അതിൻറെ ഭാഗമായി തീരും. ഈ ശുഭ ചിന്തയോടെ നമുക്ക് അതിജീവിക്കാം

ABHIRAMI
9 B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


.

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം