എം യു പി എസ് ഓർക്കാട്ടേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ചൈനയിലെ വുഹാൻ പ്രവിശ്യയിലുള്ള മത്സ്യ മാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 ലോകത്തെ എല്ലാ രാജ്യങ്ങളിലും വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.കോവിഡ് 19 ഈ ലോകത്തെ പിടിച്ചുകുലുക്കുന്നതിന് മുമ്പ് ഇവിടുത്തെ സ്ഥിതി വളരെ ദയനീയമായിരുന്നു.പാടങ്ങളും കുന്നുകളും നികത്തികുളങ്ങളും പുഴകളുമെല്ലാം മണ്ണിട്ട് നികത്തി നമ്മുടെ സുന്ദരമായ ഗ്രാമങ്ങളെപ്പോലും വികസിത നഗരങ്ങളാക്കാനായിരുന്നു നമ്മുടെ ശ്രമം. പക്ഷെ അതൊക്കെ പാടെ നിലച്ച സ്ഥിതിയാണ് ഇപ്പോഴുള്ളത്.. നമ്മൾ എല്ലാവരും ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെ വലിയ മാറ്റങ്ങളാണ് നമ്മുടെ പരിസ്ഥിതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വാഹനങ്ങളിൽ നിന്ന് പുറത്ത് പോകുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷവായു മലിനമാക്കുകയും അന്തരീക്ഷ താപനില ഉയരാനിടയാക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് വളരെ കുറവാണ്. ഫാക്ടറികളിൽ നിന്ന് ഉപയോഗത്തിനു ശേഷം പുറം തള്ളുന്ന മലിനമായ വായുവും ജലവും നദികളെയും പുഴകളെയും കടലി നെയും വായുവിനെയും മലിനമാക്കുന്നു .ഇന്ന് ഇത് കുറവാണ്. വഴിയോരങ്ങളിൽ പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ മറ്റ് സാധനങ്ങളും വലിച്ചെറിയുന്നതും കത്തിക്കുന്നതും ഇപ്പോൾ വളരെ കുറവാണ്. ഹോട്ടലുകളിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിയുന്ന മലിനജലവും മറ്റ് ഭക്ഷണസാധനങ്ങളും വലിച്ചെറിയുന്നതും നന്നെ കുറഞ്ഞു. വിമാനങ്ങളും വാഹനങ്ങളും ട്രെയിനും മറ്റും പ്രവർത്തിക്കാത്തത് കൊണ്ട് ശബ്ദമലിനീകരണവും ഇപ്പോഴില്ല. ലോകം ശാന്തതയിലാണ് ഇപ്പോഴുള്ളത്, ഈ കോവിഡ് കാലം നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം എന്ന് പറഞ്ഞാൽ നമ്മൾ പ്രകൃതിയോട് ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റുകൾക്ക് നമുക്ക് ലഭിക്കുന്ന കടുത്ത ശിക്ഷയും നമ്മൾ പ്രകൃതിയോട് ചെയ്യുന്ന നല്ല കാര്യങ്ങൾ കൊണ്ട് നമുക്ക് ലഭിക്കുന്ന നല്ല ഗുണങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള ഒരു സമയമാണിത്. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. പ്രകൃതി നമ്മുടെ അമ്മയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഒരു ദുരന്തത്തെ നമ്മൾക്ക് ഒത്തുചേർന്ന് പോരാടി തോൽപ്പിക്കാം

നിസ്വര.കെ.ടി
V A എം യു പി എസ് ഓർക്കാട്ടേരി
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം