മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

നാട്ടുപയമ

ഒരു ദിവസം കോളേജ്‌ വിട്ട വരുമ്പോഴാണ്‌ ഗോവിന്ദേട്ടന്റെ വിളിവന്നത്‌, പയമക്കാരെ ആരെങ്കിലുംകണ്ടിറ്റ കൊറച്ച്‌ പയേ കാര്യങ്ങൾ സ്മരണികേൽ ചേർക്കണം. അതാണ മൂപ്പര വിളിച്ചേന്റെ ഉദ്ദേശം, പിന്നെ കൊറേ ചിന്തിക്കാനൊന്നും നിന്നിറ്റ,ക്ലബ്ബിലെ വായന ശാലയിലെ സ്ഥിരം സന്ദർശകൻകോമേട്ടനെ തന്നെ കണ്ടേക്കാം എന്നുറപ്പിച്ചു.സന്ധ്യ ആയി അപ്പളേക്ക്‌,ഞാനും ശ്രീനിയും ഗോവിന്ദേട്ടനും ധനേഷേ ട്ടനും മഡിയനിലെ മുരളിയേട്ടനും നേരെ യംഗ്മെൻസ്‌ ക്ലബ്ബിന്റെ ബേക്കിലില്ലെ കോമേട്ടന്റെവീട്ടിലേക്ക്‌ വച്ചുപിടിച്ചു.

കോമേട്ടൻ വിളക്ക് വെക്കുന്ന തിരക്കിലായിരുന്നു.കോമേട്ടാന്ന്‌ വിളിച്ചിറ്റാമ്പോ ഇതാരാടാ ഈ ത്രിസ്ന്ധ്യക്ക്‌ എന്ന ഭാവത്തിൽ പുറത്തേക്ക്‌ വന്നു.നമ്മളെ കണ്ടിറ്റാമ്പൊ മുഖത്ത്‌ പുഞ്ചിരിയുമായി ഒരുചോദ്യം, “എന്തേ്യേപ്പാ എല്ലാരും കുടെ ഒന്നിച്ച്‌”?ഉത്തരം പറഞ്ഞത്‌ ഗോവിന്ദേട്ടനാണ്‌. “ഒന്നൂല്ലകോമേട്ടാ... ക്ലബ്ബിന്റെ മുപ്പത്തഞ്ചാമത്തെ വാർഷികല്ലെ, ഒരു സ്മരണിക എറക്ക് ന്ന്ണ്ട്‌. അയിലേക്ക്‌പയേ കൊറേ കാര്യങ്ങൾ വേണം. അത്‌ നിങ്ങളോട്‌ചോയിക്കാലോന്ന്‌ വിചാരിച്ചിറ്റ്‌ വന്നത്‌. “അയിന്‌മാത്രം എനക്കൊന്നും അറീലല്ലോപ്പാ... എന്നാലുംഓർമേലില്ലത്‌ പറഞ്ഞേരാം. അത്‌ പറയുമ്പോ കോമേട്ടന്റെ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരി. “എന്നാ എല്ലാരും വാ ഉള്ളില ഇർന്നിറ്റ സംസാരിക്കാം.”“അത്‌ വേണ്ട ഈട കളത്തിന്റെ തുമ്പുമ്മ ഇർന്നിറ്റ്‌വർത്തമാനം പറയാം.” എന്നായി ഞങ്ങൾ. എന്നാപിന്ന ആട ഇരിക്കാന്ന്‌ കോമേട്ടനും. “എന്ത്ന്ന്പ്പാ നിങ്ങക്ക്‌ അറ്യേണ്ടത്‌.” “അതിപ്പോ കോമേട്ടാ നമക്ക്‌ ഇടത്തെറോട്ടിന്റെ കഥയന്നെ തൊടങ്ങ്യാലോ?”.....? ചോദ്യം മുരളിയേട്ടന്റേതാണ്‌. “റോഡിന്റെ കഥ എന്ന്‌ പറ യുമ്പോ.. എനിക്ക്‌ ഇപ്പൊ ഒരു 1942 മുതലുള്ള കഥേ അറ്യൂ.ഈ വരമ്പ്മ്മലേത്തന്നെകേക്കുംകരയോളം നടക്കണം: അപ്പൊ കൃഷ്ണൻ നായരാന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഓറ്‌ ഒരാളെ മിടുക്ക്‌ കൊണ്ട്‌ മാത്രാന്ന്‌റോഡ്‌ ഉണ്ടായത്‌. ഏത്‌.... അപ്പ്യേരെ സ്വന്തം കിശേന്ന്‌ പൈശ എട്ത്തിറ്റ്‌ ആക്കൃത്ന്ന്‌.അന്നേ ആറുർപ്യാന്ന്‌ കൂലി. ആറ് മണി വരെപണി എട്ക്കണം. ഈ പണി എട്‌്പിച്ചതോടെ കൃഷ്ണേട്ടൻ കടത്തിലും ആയി. ശരിക്കുംപറഞ്ഞാ ഇത്‌ മഹാകവി “പിയുടെ പ്രയത്നാണ്‌.” അത്‌ കേട്ടതും മുരളിയേട്ടന്‌ ഒരു സംശയം.

“അത്‌ വിദ്വാൻ “പി'യും വിജ്ഞാനദായിനിയിലെ വിദ്യാർത്ഥികളും ഉണ്ടാക്കിയതാണല്ലോ കേട്ടത്‌.” “അല്ലല്ല അയിന്‌ മുന്നിട്ടിറങ്ങിയത്‌ പി അന്നെ, പക്ഷെ വിദ്വാൻ “പിയും ഇണ്ടായിന ഒക്ക, ഏത് പി മാത്രം ഒറ്റക്കല്ല എന്ന്‌. ആ റോഡ്‌ ആക്കുമ്പഭാന്നവെള്ളൂർ വയൽ കണ്ടത്തിന്‌ കുറുകെ മുന്ന ഓട ഇണ്ടാക്കൃത്‌. അന്ന്‌ അയിന്റെ പണി എട്പ്പിച്ചിന്‌ കേളു മണിയാണിയാ... അയിപ്പിന്ന റോഡ്‌ എത്ര പൊളിഞ്ഞു. എന്നാലും ആ ഇരുമ്പിന്റെ ആർച്ച അങ്ങന്നെ ഇണ്ട്‌.” അപ്പളാന്ന്‌ മഴ പാറാൻ തൊടങ്ങിയത്‌.“എന്നാപിന്ന വരാന്തമ്മ ഇരന്ന്‌ വർത്തമാനം പറയാം.”മഴ കൊണ്ടിറ്റാമ്പോ ഗോവിന്ദേട്ടനൊരു സംശയം. “പണ്ട്‌ ഏതെങ്കിലും പേമാരിയോ വെള്ളപ്പൊക്കോ എന്തങ്കിലും ഉണ്ടായത്‌ നിങ്ങക്ക്‌ ഓർമ്മയുണ്ടോ...”?“ഒരിക്ക ഇണ്ടായ്ന്‌. അയിന്റെ കൊല്ലൊന്നും എനക്ക്‌ഓർമ്മയില്ല ഇപ്പോ... അന്ന്‌ പെരളത്ത്‌ തറവാടിന്റെ കര യോളം വെള്ളം വന്നിന്‌. ഏത്‌... നമ്മടെ വല്യവിീട്‌ തറവാട്. ഒരു വിഷൂന്റെ തലേന്ന്‌ ഈ വെള്ളത്തിന്റെ ഒക്ക ഒരുകുഞ്ഞി ഒലിച്ചിറ്റ്‌ വന്നു. സംഗതി ഗുലുമാലായില്ലെ...പോലീസ്‌ വന്നു ആകെ ബഹളന്നെ. സംഗതി പിന്നല്ലെ തിരിഞ്ഞത്‌. പുല്ലൂർന്ന ഒലിച്ചു വന്നതാണ്‌ കുഞ്ഞി. വിഷൂനസാധനം മേണിച്ചിറ്റ്‌ ഈ കുഞ്ഞിനേം കൈമ എട്ത്തിറ്‌തോട കടക്ക്‌ന്ന അമ്മേരെ കൈരന്ന്‌ “ഞാനെട്ക്കാം കുഞ്ഞിനാന്ന്‌ പറഞ്ഞു. അയാളാണെങ്കിൽ നല്ലോണം കുടിച്ചിറ്റണ്ട്‌. തോട്‌ കടക്കുമ്പോ അയാളെ കൈമന്ന്‌ കുഞ്ഞി വെളളത്തിൽ വീണു.പേമാരിന കുറിച്ചു ഓർക്കുമ്പോ ഇതന്നെ എപ്പളും മനസില്‌. ഈ തോടാന്ന്‌ പണ്ടത്തെ അജാനൂരിന്റെ അതിർ. ഈതോട്‌ വഴിമാറി തൊടങ്ങിയതെന്നെ പുല്ലൂർ പാറ്റേൻ വളപ്പിന്നാന്ന്‌.” തോടിന കുറിച്ച പറഞ്ഞിറ്റാമ്പോ ധനേഷേട്ടൻ ഒരു സംശയം. “ഈ തോട്ടിലെല്ലാം മൊതല ഇണ്ടാവുറന്ന്‌ വീടു്ന്ന്‌വെല്ക്യമ്മ പറഞ്ഞ കേട്ടിറ്റ്ണ്ട്‌. അത്‌ നേരന്ന്യോപ്പാ....?” എമ്മപ്പാ ഞാനും പറഞ്ഞിറ്റ്‌ കേട്ടിന്‌. അല്ലാതെ കണ്ടിറ്റൊന്നും ഇല്ല. .പി'യെ കണ്ടതായി ഓർമ്മിണ്ടാ.പിയെ ഞാനാദ്യായിറ്റ്‌ കണ്ടത്‌ത് നാപ്പതിരണ്ടിലാന്ന്‌ തോന്ന്ന്ന്‌. അന്ന്‌ “പിക്ക്‌ നാട്ടിലും വീട്ടിലും ബില്യ യൊന്നും ഇല്ല. കാണുനമ്പോന്നെ പ്രാന്തനെ പോലെ ഇണ്ട്‌.സ്വഭാവും ത്തും എല്ലം അങ്ങന്നെ. ന്നാലും ആൾ ഭയങ്കുരനാന്ന. അന്നേ നമ്മള പിളേളർക്കല്ലം ഭയങ്കര ബഹുമാനാന്ന.കലശത്തിനക്കുറിച്ചിറ്റ എന്തും ഓർമ്േലില്ലേ....?” “കലശം എന്നല്ലം പറയുന്വോ അത്‌നമ്മ ഭയഭക്തിയോടെ കണ്ടതാണ്‌. ഇപ്പൊഅതൊന്നൂല്ല ആരിക്കും. വെറ്തേ ഒരുകുശാല്‌. അത്രേ ഇല്ലു. ഒരിക്ക വെള്ളംകേറീറ്റാമ്പോ ബായത്തടകൊണ്ട്‌ ചങ്ങാടം ആക്കീറ്റ്‌ കലശം കാണാൻ പോയിന്‌.അത്രക്ക്‌ കാര്യാന്ന്‌ നമ്മക്ക്‌ കലശും പാട്ടുംഎല്ലം. ഇപ്പൊ എല്ലം പോയി.“അന്നത്തെ കളി എല്ലം എന്തേയേ....?” അറിയാൻ മുരളിയേട്ടന്‌ ആകാംക്ഷ.“അന്നന്ത്യേ പിന്ന, കുട്ടീം കോലും.പിന്നന്തേയേ.... അത്‌ കയിഞ്ഞാ പിന്ന൦ “ഷോഡി.” അന്ന്‌ പിന്ന പ്രധാനം നമ്മക്ക്‌കോൽക്കളി ആണ്‌. ഞാനപ്പൊ ചെറ്താന്ന്‌. അതോണ്ടന്നെ എനക്ക്‌ തല്ലൊന്നും കിട്ടീറ്റ പഠിക്കുമ്പോ... പഠിച്ചത്‌ നമ്മളെ കുമ്മണാർകളരീന്നാന്ന്‌.”അത്‌ പറഞ്ഞതും കോമേട്ടൻ ആകെ? ഉഷാറായി. പിന്ന ആടിപാടി കോമേട്ടൻ പയേ കാലത്തേക്ക്‌ വണ്ടി പിടിച്ചു. വട്ട ക്കോൽ, ചാഞ്ഞ്‌ കളി, തെച്ചിക്കോൽ, ചവിടിച്ചുറ്റ്‌ ഇങ്ങനെ ഓരോരോ കളിയും കോമേട്ടന്റെ ഉളളിന്ന്‌ വന്നു തുടങ്ങി. സമയം അല്പം ഭളത്തേക്ക്‌ രാത്രി ആയി. കോമേട്ടനോടറ്റ ഒന്നുകൂടി ചോയിച്ചിറ്റ്‌ പോവാന്ന്‌ നമ്മ തീരുന മാനിച്ചു.മറക്കാം പറ്റാത്തെ വെഷമം എന്തെങ്കിലൂം ഉണ്ടായിനോ കോമേട്ടാ

“വെഷമാന്ന്‌ പറയുമ്പോ.... ഞാൻ ജനിച്ചത്‌ ഒരുസമ്പന്നകുടുംബത്തിലാന്ന്‌. അച്ഛന്‌ മുപ്പത്തഞ്ച്‌ഏക്കർ സ്ഥലം ഇണ്ട്‌. ന്നാലും ഇന്നത്തെ പോലസാകര്യോന്നൂല്ലാന്ന്‌. ഒരിക്ക പട്ടേൽറ കാണാൻ വേണ്ടിറ്റ്‌ കാഞ്ഞങ്ങാടന്ന നീലേശ്വരം വരെ നടന്നിന്‌ ഞാൻ. ഏത്‌.... അന്ന്‌ ഇന്നത്തെപ്പോലെ ബസ്റൊന്നും ഇലലല്ലോ....? ഇപ്പ ആലോയിക്കുമ്പോഅതെല്ലാം ഒരു വെഷമം അന്നെ. എന്നാലുംഎന്തെല്ലംസൗകര്യം ഇല്ലാന്ന്‌ പറഞ്ഞാലുംപണ്ടമത്ത കാലോന്നേപ്പാ ഒരു കാലം. ഏത്‌... ആ ഒരു സുഖം ഒന്ന്‌ ഇപ്പൊകിട്ടൂല മക്കളെ...