മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗണിത വിസ്മയമൊരുക്കി ഗണിതദിനം

ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി എം.പി.എസ്.ജി.വി എച്ച് എസ്.എസിലെ ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ ഗണിത ശാസ്ത്ര പ്രദർശനമൊരുക്കി ശ്രദ്ധ നേടി. ഗണിത ശാസ്ത്ര പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീ .എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗണിത നൃത്തം, ശ്രീനിവാസ രാമാനുജനെക്കുറിച്ച് ഡോക്കുമെൻട്രി, ടിപ്സ് & ട്രിക്സ് ,ഗണിത ചാർട്ട്, മോഡൽ, പസിൽസ്, ഗെയിം എന്നീ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഗണിതാധ്യാപകരായ സബിത .ടി ആർ ,മുനീർ എം, അരുണ ടി.വി, രമാദേവി.എൻ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളായ വെങ്കിടേഷ് എസ്.കാമത്ത്, നിവേദ്യ അനിൽ ,ശ്രീലക്ഷ്മി, ശ്രീകൃപ, ശ്രീഗൗരി എന്നീ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രദർശനത്തെ ഗംഭീരമാക്കി.ഗണിത ശാസ്ത്ര പ്രദർശനത്തോടൊപ്പം മത്സര പരിപാടികളും ഉണ്ടായിരുന്നു.