എം ഡി എൽ പി എസ് വേളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

വേളം ഗ്രാമ പഞ്ചായത്തിലെ ചെറുകുന്ന് ദേശം ശാന്തി നഗർ പ്രദേശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ചെറുകുന്ന് പ്രദേശം കുന്നുകളും വയലുകളും നിറഞ്ഞ അതിമനോഹരമായ ഒരു ഗ്രാമപ്രദേശമാണ്. ഒരു ഭാഗം അതിരിട്ടുകൊണ്ട് കുറ്റ്യാടി പുഴ ഒഴുകുന്നു. വിദ്യാഭ്യാസപരമായി ഉണർവുള്ള പ്രദേശമാണിത്. ഈ വിദ്യാലയത്തിന് അതിൽ വലിയ പങ്കുണ്ട്. മുമ്പ് കാലത്ത് ജനങ്ങൾ അധികവും കൃഷി കച്ചവടം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് തൊഴിലെടുത്തത്. ഗൾഫ് സമൃദ്ധി നന്നായുള്ള നാടുകൂടിയാണ്. ജനങ്ങൾ മത സൗഹാർധത്തോടെ ജീവിക്കുന്നു. എളവനച്ചാൽ ജുമാ മസ്ജിദ്, ചെറുകുന്ന് പരദേവതാ ക്ഷേത്രം എന്നിവ പ്രദേശത്തെ പഴക്കമേറിയ ആരാധനാലയങ്ങളാണ്..

ചിത്രശാല