എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
"ആരോഗ്യവന്റെ തലയിൽ ഒരു കിരീടം ഉണ്ട് .എന്നാൽ അത് രോഗി മാത്രം കാണുന്നു ." -ഈജിപ്റ്റിൻ പഴമൊഴി .

ഈ വാക്കുകൾ എത്ര സത്യമാണ് .ആരോഗ്യത്തിന്റെ വില അറിയുന്നത് രോഗിയാണ് . രോഗിയായതിനു ശേഷമാണ് നാം ആരോഗ്യത്തിന്റ വില അറിയുന്നത് .അതിനാൽ നാം ആരോഗ്യവാന്മാരായിരിക്കണം .അതിന് ശുചിത്വം പാലിക്കണം .വ്യക്തി ശുചിത്വം ആദ്യം പാലിക്കണം .ദിവസം രണ്ട് നേരം കുളിക്കുന്നതിലൂടെയും ,നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നത്തിലൂടെയും നമുക്ക് വ്യക്തിശുചിത്വം പാലിക്കാം .നമ്മൾ മാത്രം വൃത്തിയായാൽ പോരാ ,പരിസരവും വൃത്തിയാക്കണം . പ്ലാസ്റ്റിക് ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെയും , വീടും പരിസരവും വൃത്തിയാകുന്നതിലൂടെയും നമുക്ക് പരിസരശുചിത്വം പാലിക്കാം .വായുമലിനീകരണവും ഇന്ന് വർധിക്കുന്നു .ഫാക്ടറി ,എയർ കണ്ടീഷനേർ ,വാഹങ്ങൾ എന്നിവയിൽ നിന്ന് പുറത്തു വരുന്ന പുക വായുവിനെ മലിനമാക്കുകയും ഒപ്പം ഓസോൺ പാളികൾക്കു വിള്ളൽ ഉണ്ടാക്കുകയും ചെയുന്നു . അതിനാൽ ഇവയുടെ ഉപയോഗം കുറച്ച് ,വൃക്ഷങ്ങൾ നട്ടും നമുക്ക് വായുവിനെ ശുചിയാക്കാം . ജലം കെട്ടിനിൽക്കാൻ അനുവദിക്കരുത് അത് കൊതുകു വർധിക്കാൻ കാരണമാകും . ഇങ്ങനെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ശുചിയുള്ളവർ ആകാം.

അനാലിയ ജോസഫ്
10 D എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം