എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ മനുഷ്യന്റെ ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ ക്രൂരത

ഒരിടത്ത് കൂത്തുപ്പുഴ എന്നൊരു ഗ്രാമമുണ്ടായിരുന്നു പുഴകളാലും പച്ചപ്പിനാലും സമൃദ്ധമായ ഗ്രാമം . അവിടുത്തെ ഗ്രാമവാസികൾ വളരെ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്.പട്ടണത്തെക്കുറിച്ചോ പട്ടണത്തിൽ താമസിക്കുന്നവരെക്കുറിച്ചോ ഗ്രാമവാസികൾക്ക് ഒരു അറിവുമില്ലായിരുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് അവർ ജീവിച്ചിരുന്നത് . പ്രകൃതിയും മൃഗങ്ങളുമായി രമ്യതപ്പെട്ടായിരുന്നു അവർ ജീവിതം മുന്നോട്ട് കൊണ്ടുപോയത് ആ സമയത്താണ് പട്ടണത്തിൽ നിന്നും കുറെയാളുകൾ എത്തിയത് ഗ്രാമവാസികൾക്ക് ഇവരാരായിരുന്നു എന്നറിയില്ലായിരുന്നു അവർ അവിടം നശിപ്പിച്ച് അവിടെ നിന്ന് മരത്തടി കൊണ്ടുപോകാൻ വന്നവരായിരുന്നു...! എന്നാൽ ഗ്രാമവാസികളോടു പറഞ്ഞത് അവർക്ക് ജോലി തരുവാൻ വന്നവരാണ് എന്നായിരുന്നു , പാവം ഗ്രാമവാസികൾ അതു വിശ്വസിച്ചു . പകൽ സമയം ജോലിയുടെ കാര്യങ്ങൾ പറഞ്ഞ് ഗ്രാമവാസികളെ അവർ വിഢികളാക്കി രാത്രി സമയം അവർ മരം മുറിച്ചു കൊണ്ടിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പട്ടണത്തിൽ നിന്ന് എത്തിയവർ മരം മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോളാണ് ഗ്രാമത്തിലെ ഒരു യുവാവ് അതുവഴി പോയത് അവൻ ഇവർ മരം മുറിക്കുന്നതു കണ്ടു. യുവാവ് ഗ്രാമത്തിലേക്ക് കുതിച്ച് ഓടി ഗ്രാമവാസികളോടു യുവാവ് കണ്ട കാര്യം പറഞ്ഞു അവർ ചെന്നപ്പോഴേക്കും മരം മുറിച്ചു തടിയും സാധനങ്ങളുമയി പട്ടണത്തിൽ നിന്നെത്തിയ ആളുകൾ രക്ഷപ്പെട്ടിരുന്നു . നോക്കിയിട്ടും അവരെ കണ്ടില്ല , തിരിച്ച് ഗ്രാമവാസികൾ ചെന്നപ്പോൾ കണ്ടത് അവിടത്തെ മുഴുവൻ മരം വെട്ടി ഗ്രാമവാസികളുടെ കുടിലും കത്തിച്ച ദൃശ്യമായിരുന്നു ....! പ്രകൃതിയെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നവർ ഓർക്കുന്നില്ല സ്വന്തം ജീവൻ തന്നെയാണ് അവർ കളഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ..

അൽക്ക സി ജോർജ്
8 D എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ