എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മാറുന്ന മനുഷ്യനും മാറേണ്ട പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന മനുഷ്യനും മാറേണ്ട പ്രകൃതിയും

 
ഇന്നത്തെ മനുഷ്യ ജന്മങ്ങൾ തൻ മനസ്സുകൾ
 പായുന്നു സ്വത്തിനും സമ്പത്തിനും പിന്നാലെ
ആരുണ്ട് അവനെ പറഞ്ഞു വിലക്കുവാൻ
ആരുണ്ട് അവനൊന്നു നേർ വഴി കാട്ടുവാൻ
അമ്മയാം ഭൂമിയേ കുത്തി നോവിച്ചു കൊണ്ട്
മകനായ മനുഷ്യൻ കുതറി ഓടുന്നുണ്ട്
പച്ചയാം നിറമുള്ള അമ്മതൻ ചേലകൾ കത്തിച്ചു കൊണ്ടവൻ
പണിതു പുതുലോകം
അമ്മതൻ നഭിയിൽ മണ്ണിട്ട് കൊണ്ടവൻ
തന്നുടെ സംസ്കാരം കെട്ടിപണിയുന്നു
അമ്മയും അച്ഛനും ഇല്ലാത്ത ലോകത്ത്
മകനായ മനുഷ്യനെ മരണം പിന്തുടരുന്നു
ഭൂമിയാം അമ്മയെ അവൻ സംരക്ഷിച്ചിരുന്നെങ്കിൽ
മകനാം മനുഷ്യനെ അവൾ സംരക്ഷിചേനെ

 
 

ആരതി. എസ്
10A എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത