എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി -1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി അത് ദൈവത്തിന്റെ വരദാനമാണ്. പരിസ്ഥിതി കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. പരിസ്ഥിതി യുടെ കാരുണ്യം മൂലമാണ് ശരീരത്തിൽ ഊർജം നിലനിൽക്കുന്നത്. ചുരുക്കി പറഞ്ഞാൽ പരിസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് മനുഷ്യ ജീവൻ കടന്നു പോകുന്നത്. അതിനു ഉദാഹരണം നമ്മുടെ നിത്യ ജീവിതത്തിൽ തന്നെയുണ്ട്. പരിസ്ഥിതിയിൽ നിന്നും ലഭിക്കുന്ന മഴ കാരണമാണ് കൃഷി ചെയ്യുന്നത്. പരിസ്ഥിതി ലെ ഏറ്റവും പ്രധാന ഘടകം ആണ് മണ്ണ്. ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും താങ്ങും തണലുമാകുന്നത് പരിസ്ഥിതി ആണ്. മഴ, മണ്ണ്, സൂര്യപ്രകാശം, ജലം ഇതൊക്കെ നമ്മൾക്കു പ്രധാനമാണ്. എന്തു കൊണ്ടും പരിസ്ഥിതി സഹായം മാത്രമേ ഏവർക്കും നൽകുന്നുള്ളൂ എന്നാൽ മനുഷ്യൻ അത് ദുരുപയോഗം ചെയ്യുന്നു. ഭൂമിയിൽ ജീവൻ നിലനിർത്താൻ ശ്രെമിക്കുന്ന പരിസ്ഥിതിയെ വികസനം എന്ന പേരിൽ നശിപ്പിക്കുകയാണ്. അവർ അവരുടെ തന്നെ ജീവനെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഭൂമിയിൽ ജീവൻ നിലനില്കുന്നതിനു പരിസ്ഥിതി കൂടിയേ തീരൂ.

ജീവൻ. വി. ജി
8 D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം