സഹായം Reading Problems? Click here


എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ജീവിക്കാം പ്രത്യാശയിൽ

 
വിജനതലോകമെങ്ങും
വിജനതയോരോ ഇടവഴിയിലും
മാനവരാശി സമൂലം പിഴുവാൻ
വ്യാപനമായി ഈ മഹാമാരി
സ്തബ്ധരായി ചീനക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി ഇറ്റലിക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി അമേരിക്കക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി ഭൂലോകജനങ്ങളും ഇതിനുമുന്നിൽ
പരസഹസ്രം ജീവനെടുത്തീ മഹാമാരി
നീരവമായിമാറി അംബിക
എന്നാലും നമ്മുക്ക് ഔഷധമുണ്ട്
ഇന്നത്തെ ഈ ഔഷധമില്ലാ അസുഖത്തിന്
പ്രതിരോധം ഔഷധമായി മാറ്റുക
സാമൂഹിക അകലം മറ്റൊരൌഷധം
സാമൂഹിക അകലം നമ്മൾക്കിടയിലുണ്ടെങ്കിലും
സാമൂഹിക ഒരുമ നമ്മുടെ മനസിലുണ്ട്.
ഈ അസുഖം ഇല്ലാതാകുന്ന കാലം ആഗമിക്കും
അന്ന് നമ്മൾ എല്ലാവരും സമോദം ഒരുമിക്കും.
അന്ന് നമ്മളിൽ നവോന്മേഷം ഉണരും.
അന്ന് നമ്മൾ ജീവൻ വെടിഞ്ഞവരെ ഓർക്കണം.
അന്ന് ജീവൻ കൊടുത്ത് പ്രവർത്തിച്ചവർക്ക് പ്രണാമമർപ്പിക്കണം
അന്ന് നമ്മൾ ധീരപോരാളികളാകും
അന്ന് നമ്മൾ യഥാർത്ഥ മനുഷ്യരാകും
 

വസുദേവ്. എസ്സ്
8 C എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത