എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/അതിജീവിക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം മുന്നേറാം

പ്രകൃതി ഇന്ന് പല പ്രകൃതി പ്രതിഭാസങ്ങൾക്കും വിധേയമാണ്. പ്രകൃതിയിലുണ്ടാകുന്ന വരൾച്ച, വെള്ളപ്പൊക്കം,ഉരുൾപൊട്ടൽ എന്നീ പ്രതിഭാസങ്ങൾ ചില സന്ദർഭങ്ങളിൽ പ്രകൃതി തന്നെ പരിഹരിക്കുന്നു. പക്ഷേ, മനുഷ്യൻ പ്രകൃതിയിലുണ്ടാക്കുന്ന പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ മൂലം പല പ്രതിഭാസങ്ങളും മനുഷ്യന് തന്നെ വിനയായി തീരുന്നു. മണ്ണു മനുഷ്യനുമായുള്ള ബന്ധം നിലനിർത്തിയാണ് മനുഷ്യസംസ്ക്കാരം വളർന്നത്.

പ്രകൃതി സത്യമാണ്.അതിൽ നിന്ന് അകന്ന് ജീവജാലങ്ങൾക്ക് ജീവിക്കാനാകില്ല. പ്രകൃതിയിൽ ജീവിച്ച് അതിനെ ഉപയോഗിച്ച് വളർന്ന് പ്രകൃതിയിലേക്ക്തന്നെ മടങ്ങുന്നവരാണ് മനുഷ്യർ. മനുഷ്യന്റെ ഹീനമായ പ്രവൃത്തി മൂലം പ്രകൃതി ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പ്രകൃതി ഉൾക്കൊള്ളണമെന്നില്ല. അതിനു ഉദാഹരണമാണ് ഈ കഴിഞ്ഞ പ്രളയം. പ്രളയക്കാലത്ത് പലരക്കും അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും അതിലുപരി വീടുകൾ തകർന്നു പോകുകയും ചെയ്തു. എന്നിട്ടും മനുഷ്യന് പ്രകൃതിയോടുള്ള സമീപനം വളരെ ഹീനമായിരിക്കുന്നു.

ഇന്നത്തെ നമ്മുടെ സമൂഹം മലിനസമൂഹമാണ്. മാലിന്യമാണ് ഇവിടെ നോക്കിയാലും. കൂടാതെ അറവുശാലയിലെ മാലിന്യം പ്രകൃതി സൗന്ദര്യത്തെ ഇല്ലാതാകും വിധം സംസ്ക്കരിക്കുന്നു. പ്രകൃതിയുടെ മക്കളാണ് നമ്മൾ. പ്രകൃതിയെ സരക്ഷിക്കേണ്ടതും ബ ഹിമാനിക്കേണ്ടതും നമ്മുടെ കർത്തവ്യമാണ്. പ്രകൃതി എന്ന വാക്കിന്റെ അർത്ഥം ഇന്നും പലർക്കും മനസ്സിലായിട്ടില്ല.

ഈ ആധുനികകാലത്ത് നാം പരിസ്ഥിതി ശുചിത്വം പാലിക്കാത്തതിനും പ്രകൃതി നശിപ്പിക്കുന്നതിനും ഉദാഹരണമാണ് ഇന്ന് നാം നേരിടുന്ന മഹാമാരിയായ ' കൊറോണ ' ( കോവിഡ്-19). ഇന്ന് ലോകമൊന്നാകെ ഈ മഹാമാരിയെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യർ തന്നെയാണ് ഇത്തരമൊരു അവസ്ഥ ലോകത്തിന് നൽകിയത്. അതിനെ തുരത്താൻ മനുഷ്യർ തന്നെ കഷ്ടപ്പെടുന്നു. നമ്മുടെ അനാസ്ഥ മൂലമാണ് നമുക്ക് ഇന്ന് ഈ മഹാമാരിയേ നേരിടേണ്ടി വരുന്നത്. അതിനെ അതിജീവിക്കുകയാണ് ഇന്ന് നമ്മുടെ ലക്ഷ്യം. പക്ഷേ ഇങ്ങനെ ഒരവസ്ഥ വരാനും കാരണം മനുഷ്യന്റെ പ്രകൃതി വിരുദ്ധമായ പ്രവർത്തനം തന്നെയാണ്. പ്രകൃതിയെ നശിപ്പിച്ചതിന്റെ ഫലമാണ് ഈ മഹാമാരി. എത്രയോ ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ രോഗം (കൊറോണ) പിടിപെട്ടത്. എത്രയോ ജനങ്ങൾ, ആയിരക്കണക്കിന് ജനങ്ങൾക്കാണ് ഈ മഹാമാരി മൂലം മരണം കൈവരിക്കേണ്ടി വന്നത്. എത്രയോ ജീവൻ രെ മഹാമാരി മൂലം ഒറ്റപ്പെട്ട് പോയി. മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു മഹാമാരി തന്നെയാണ് കൊറോണ. ശാസ്ത്രത്തിന് പോലും ഇതിന് മുന്നിൽ തോറ്റുകൊണ്ടിക്കുന്നു. ഇതിനു വേണ്ട മരുന്ന് പോലും കണ്ടുപിടിക്കാൻ ബുദ്ധിയുള്ള മനുഷ്യർക്ക് കഴിഞ്ഞിട്ടില്ല. ലോകത്തെ ഓരോ രാജ്യവും, രാജ്യത്തെ ഓരോരോ പ്രദേശങ്ങളും ഇന്ന് നശിച്ചുകൊണ്ടൊരിക്കുന്നു. എല്ലാ സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും അതൊന്നും ആസ്വദിക്കാൻ മനുഷ്യരില്ല. എല്ലാവരും മരണത്തിന് കീഴടങ്ങുന്നു. മനുഷ്യർ ചെയ്ത കുറ്റത്തിന് പ്രകൃതി തിരിച്ചടി നൽകി. ആ തിരിച്ചടിയിൽ എല്ലാം നശിച്ചു. ആ തിരിച്ചടി മനുഷ്യരാശിക്ക് താങ്ങാവുന്നതിലും അധികമാണ്. എന്തു വന്നാലും ഈ മഹാമാരിയെ നേരിടുക തന്നെ ചെയ്യണം. അതല്ലാതെ മറ്റൊരു മാർഗ്ഗവും നമുക്ക് മുന്നിൽ ഇല്ല. എന്തായാലും ഈ മഹാമാരിയിൽ നിന്ന് ഒളിച്ചോടുകയല്ല നാം ചെയ്യേണ്ടത്. അതിനെ അതി ജീവിക്കുകയാണ് ചെയ്യേണ്ടത്. എല്ലാവരും പണത്തിനു മീതെ പറക്കുന്നു. പക്ഷേ ഈ രോഗം ബാധിച്ചാൽ പണം ഒന്നും ഇതിനു പരിഹാരമാകില്ല. അത്രയ്ക്ക് മൂർച്ചയുള്ളതാണ് കൊറോണ എന്ന മഹാമാരി. പ്രളയത്തെ നാം അതിജീവിച്ചത് പോലെ ഈ മഹാമാരിയേയും നാം അതിജീവിക്കുക തന്നെ ചെയ്യും. ഇതിനു നാം സർക്കാർ പറയുന്ന എല്ലാ നടപടികളും അനുസരിക്കണം. അതിനെ നിന്ദിക്കരുത്. ശാരീരികവും സാമൂഹികവുമായ അകലം പാലിക്കണം, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസെർ ഉപയോഗിച്ചോ, ഹാൻഡ് വാഷ് ഉപയോഗിച്ചോ വൃത്തിയാക്കുക, ആഘോഷങ്ങൾ, ചടങ്ങുകൾ എന്നിവ മാറ്റി വയ്ക്കുക, ആവശ്യമായ സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കുക ഒപ്പം പരമാവധി യാത്രകൾ ഒഴിവാക്കുക. "ഭയമോ ഭീതിയോ വേണ്ട...ജാഗ്രതയാണ് വേണ്ടത്."


നമുക്ക് അതിജീവിക്കാം കൊറോണ (കൊവിഡ്-19) എന്ന മഹാമാരിയേ.

 "അതിജീവിക്കാം.....

മുന്നേറാം...."


ആദിത്യ. എസ്
10. B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം