സഹായം Reading Problems? Click here


എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രതീക്ഷ

 

സമയം 11:00 മണിയോടടുത്തു. മാളൂട്ടി പഠന പ്രവർത്തനങ്ങളിൽ മുഴുകി ഇരുന്നു. പെട്ടെന്നാണ് പ്രധാനാധ്യാപിക ക്ലാസിലേക്ക് വന്നത്. "ഒരറിയിപ്പുണ്ട്. നാളെ മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിങ്ങൾ സ്കൂളിൽ വരേണ്ടതില്ല. കൊറോണ എന്ന രോഗത്തിന്റെ വ്യാപനമാണ് കാരണം. " അവൾക്ക് വലിയ വിഷമമായി. അവൾ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ അവൾ അപ്പൂപ്പനേയും അമ്മൂമ്മയേയും കാണാൻ പോകാൻ തീരുമാനിച്ചു. പെട്ടെന്നാണ് അവളുടെ ശ്രദ്ധ ടി വി യിൽ പതിഞ്ഞത് . നാളെ മുതൽ ലോക്ക് ഡൗൺ . വിഷമത്തോടെ അവൾ ഉറങ്ങി. നേരം പുലർന്നു. വീണ്ടും ടി വി യിലേക്ക് നോക്കി. എന്തായിരിക്കും ലോക്ക് ഡൗൺ ? .... യാത്രക്കാരെ തടയുന്ന പോലീസുകാർ , ഇടയ്ക്കിടെ കൈ കഴുകാനുള്ള നിർദ്ദേശങ്ങൾ ,വാ മൂടി കെട്ടിയ മനുഷ്യർ, ആൾക്കൂട്ടം ഒഴിവാക്കുക, വീടിന് പുറത്ത് അനാവശ്യമായി ഇറങ്ങരുത്, ചുറ്റിലും വിലക്കുകൾ .... മരണ സംഖ്യ ആയിരം കടന്നു..... കൊറോണ ഇത്രയ്ക്ക് ഭീകരനോ?...ഹോ! ദുരന്തം വിതയ്ക്കുന്ന കൊറോണ എന്ന ചെകുത്താൻ ! അവൾ പിറുപിറുത്തു. ഇനിയെന്തു ചെയ്യും ? ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാം. കൊറോണയെ ചെറുക്കാൻ ... നല്ലൊരു നാളയെ വീണ്ടെടുക്കാൻ ...
പ്രതീക്ഷയോടെ.....


അശ്വനിദേവ് ഡി
6B എം ജി യു പി എസ്സ് തോട്ടയ്ക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ