എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ലോകമെങ്ങും ഈ ദിവസങ്ങളിൽ ഒരു പോലെ നാം കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് ശുചിത്വം. കോവിഡ് എന്ന മഹാമാരി..... മഹാ വ്യാധി ലോകത്തെ ഭയപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോൾ അതിന് പ്രതിരോധം ആയി ഉള്ള ഒരേ ഒരു വാക്കാണ് ശുചിത്വം... നമ്മുടെ ശുചിത്വ ബോധം സമൂഹത്തിനു നാം നാം നൽകുന്ന ഏറ്റവും വിലപ്പെട്ടവയിൽ ഒന്നത്രെ... ഈ കോവിഡ് കാലത്ത് പലരും സർക്കാരിന്റെ ഉത്തരവുകൾക്ക് മാത്രം ആയി ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതായി കാണുന്നു... എന്നാൽ ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിനും , നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യo എന്ന ബോധം നമുക്ക് ഉണ്ടാവേണ്ടതാണ്. ........ ഈ കോവിഡ് കാലത്ത് നാം പുലർത്തുന്ന ശുചിത്വ ബോധം നാം തുടർന്നും പുലർത്തുന്നു എങ്കിൽ ഒരു വിധപ്പെട്ട പല പകർച്ച വ്യാധികളേയും നമുക്ക് പ്രതിരോധിക്കാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ശുചിത്വം നാം കൃത്യമായി പാലിക്കുന്നു എങ്കിൽ ശുചിത്വം ഉള്ള ഒരു സമൂഹം ഉണ്ടാകുന്നതിനു ഇടയാകും. അത് നമുക്കും ലോകത്തിനും ഗുണകരമായി തീരും. ആയതിനാൽ വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ പ്രയത്നിക്കാം. വ്യക്തി ശുചിത്വം ആകട്ടെ നമ്മുടെ രോഗപ്രതിരോധത്തിന്റെ ആദ്യപടി. വ്യക്തി ശുചിത്വം -ആരോഗ്യമുള്ള സമൂഹം.... അതാകട്ടെ ഇനി ഉള്ള നമ്മുടെ മുദ്രാവാക്യം.......

Sara Robin
7B MGDGHS
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം