എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/2020അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
2020 അവധികാലം

ഒരു അവധികാലം വരാറായി അത് എങ്ങനെ ചിലവ് ഇടണം എന്ന് ആനി ചിന്തിക്കുകയായിരുന്നു. അപ്പോൾ ആനിയുടെ പപ്പ ടി.വി കാണുകയായിരുന്നു. `മനുഷ്യനെ കാർന്നു തിന്നുന്ന ഒരു വൈറസ് കണ്ടുപിടിച്ചു´എന്ന് ടി.വിയിൽ പറയുന്നു.ഇത് എന്താണന്നു അറിയാൻ ആനി വാർത്ത കാണാനായി പപ്പയോടൊപ്പം വന്നിരുന്നു. അപ്പോൾ കൊറോണയെ കുറിച്ച് വാർത്തയിൽ വിശദമായി പറയുന്നത് ആനി കേട്ട് മനസിലാക്കി. അതിൽ ആ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ള നിർദ്ദേശങ്ങൾ എല്ലാം പറഞ്ഞത് ആനി നന്നായി മനസിലാക്കി. `ആനി മോളേ…´എന്ന് ഒരു വിളി.അത് ആനിയുടെ അമ്മച്ചിയായി രുന്നു. `എന്താ അമ്മച്ചി കയറി വാ´.`എത്ര നാളായി മോളെ കണ്ടിട്ട് ഒരു മുത്തം തരട്ടെ ഇങ്ങു വാ´.അമ്മച്ചി ഇപ്പൊ ഒരു മീറ്റർ അകലെ നിന്നെ മറ്റുള്ളവരുമായി സംസാരിക്കാവൂ. അതുപോലെ തന്നെ ഹസ്തദാനം,മുത്തം തുടങ്ങിയവ ചെയ്തുകൂടാ. `അത് എന്താ ആനി മോളെ ´.അമ്മച്ചി ഇരിക്ക് ഞാൻ പറഞ്ഞുതരാം. ഇപ്പോൾ ലോകത്തെ മുഴുവൻ കാർന്ന് തിന്നാനായി ഒരു വില്ലൻ വന്നിട്ടുണ്ട്, അവന്റെ പേര് കൊറോണ എന്നാണ്. അവൻ ഒരു വൈറസാണ്. `ഈ രോഗത്തിന്റെ ലക്ഷണം എന്താണ് ആനി മോളെ? `പനി,ചുമ,തൊണ്ടവേദനാ, ശ്വാസംമുട്ടൽ, വയറിളക്കം തുടങ്ങിയവയാണ് ´. `മോളെ അമ്മച്ചിയ്ക്ക് ഒരു സംശയം, ഒരു മീറ്റർ അകലം പാലിച്ചാൽ മാത്രം മതിയോ? ´.അല്ല ഇടയ്ക്കിടെ കൈകൾ വൃത്തിയായി 20സെക്കന്റ്‌ എടുത്തു സോപ്പോ, സാനിറ്റിസ്റ് ഉപയോഗിച്ച് നന്നായി കഴുകണം . പുറത്തേക്ക് അധികം ഇറങ്ങരുത്. ആവശ്യത്തിനായി പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. അമ്മച്ചിയ്ക്ക് ഞാൻ പറഞ്ഞതെല്ലാം മനസ്സിലായോ?മനസ്സിലായി മോളെ. എങ്കിൽ ഞാൻ പറഞ്ഞതുപോലെ ചെയ്യണം. നമുക്ക് ഈ ദുരന്തത്തെ ഒരുമിച്ച് നേരിടാം. ഒറ്റക്കെട്ടായി നിൽക്കാം,കോവിഡിന്റെ പിടിയിൽ നിന്ന് നമ്മൾ മോചിതരാകും. "കോവിഡിന്റെ ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് ഉണരാം "

റിയ റോയ്
IXB [[|എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ]]
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ