എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി - 2
പരിസ്ഥിതി - 2 കോടാനു കോടി സസ്യ ജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അല്പാൽപ്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീക്ഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. അത് കൂടുതൽ യാന്ത്രികതയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. സുഖ സന്തോഷങ്ങൾ, പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടി ഉയർത്തുന്ന് അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധഃപതിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതേ യോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേയ്ക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപ ശാലയായും, ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. വിദേശ രാജ്യങ്ങൾ ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറം കടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം പത്രത്താളുകളിലൂടെ നമുക്ക് ഇന്ന് ബോധ്യമാണല്ലോ? ഈ ലോകത്ത് പ്രകൃതി സംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട്. ഈ ഭൂമി നാളേയ്ക്കും , എന്നേയ്ക്കും എന്ന സങ്കൽപ്പത്തോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ പങ്കുചേരാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം