എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതികാരം

  • ദൈവം മനുഷ്യനോട് *
ഹേയ് മനുഷ്യ..... നിന്നോട് അരുളിയില്ലേ ഞാൻ! അഹങ്കാരം അരുതെന്ന് ഭൂമിയെ മതിച്ചും തൊഴിച്ചും നീ ആടിത്തിമിർത്തില്ലേ ! അപ്പോഴും നിന്നെ ഞാൻ ഊട്ടിയില്ലേ പിന്നെപ്പോഴാണ് നീ ക്രൂരമർത്യനായത്? ഇപ്പോഴറിഞ്ഞോ നീ എവിടെയെത്തിയെന്ന് വൈറസ്........ വൈറസ് കൊറോണ വൈറസ്... എൻ പരീക്ഷണമാം വൈറസ് നിന്നെ തളർത്തി ഒറ്റപ്പെടുത്തിയില്ലേ ! എവിടെ മറഞ്ഞു നിൻ അഹന്ത? കടയില്ല....... മാളില്ല....... ജിംനേഷ്യവും....... കല്യാണവുമില്ല ഉണ്ട് നിനക്കൊരു മുക്കുമൂടി ഹ..... ഹ..... ഹ...... ഇനിയുമുണ്ട് അവസരങ്ങൾ നിയന്ത്രിക്കൂ മർത്യാ നിൻ അഹങ്കാരം എങ്കിലേ പ്രതികാരമടങ്ങി ഞാൻ നിന്നെ ഊട്ടു....


ഹാജറ. എസ്
എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ