എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ ഓർമ്മയുടെ നിറവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയുടെ നിറവ്

അപ്പ അവധിക്കു വരുന്നതും കാത്തിരിക്കുകയാണ് റാഫിയും ജിജിയും ഈസ്റ്റർ ആഘോഷിക്കാൻ. അമേരിക്കയിൽനിന്ന് അപ്പ വരുന്നതും കാത്തിരിക്കുകയാണ് രണ്ടു പൊന്നോമനകൾ. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ കെൽപ്പുള്ള കൊറോണസ് എന്ന അക്രമിയെ. കീഴ് പ്പെടുത്തി അപ്പക്ക് എത്താൻ സാധിക്കുമോ?

സ്കൂൾ അടക്കുന്നതിനു മുൻപേ ദിവസങ്ങൾ എണ്ണി എണ്ണി. സ്വപ്നങ്ങൾ കണികണ്ടുണരുന്ന കുഞ്ഞുങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ അമ്മ പതറുകയാണ്.
         അകലെ കാണുന്ന അപാരത ………….  ശൂന്യത നിറയുന്ന വിഹായസ്സിലേക്ക് കണ്ണും നട്ടിരിക്കുന്ന ദാസൻ ആകെ ഭയപ്പാടിലും വിഹ്വലതയിലുമാണ്  തന്റെ ഫ്ളാറ്റിനുള്ളിൽ അടച്ചുപൂട്ടി കഴിയുന്ന അയാൾ കാണുന്നത് ചപ്പുചവറുകൾ പോലെ. അടുക്കി കൂട്ടുന്ന ശവ കൂമ്പാരങ്ങളാണ് . കോവിഡ്  സ്ഥിരീകരിച്ചു കഴിഞ്ഞാൽ അന്യഗൃഹ ജീവിയെ പോലെ കഴിയേണ്ടി വരുന്നതും മരിച്ചാൽ അനാഥരെപ്പോൽ മറവ് ചെയ്യുന്നതുമായ ദയനീയ അവസ്ഥ ഭീഭത്സമായമായ കാഴ്ച. 

അസ്വസ്ഥനായ ദാസൻ ഭാര്യയെ ക്കുറിച്ചും പൊന്നോമനകളെക്കുറിച്ചും ചിന്തിച്ചു. രണ്ടു വർഷത്തിലേറെയായി താൻ നാട്ടിൽ പോയിട്ടും ഉറ്റവരെ യൊക്കെ ഒന്ന് കണ്ടിട്ടും. കോവിഡ് എന്ന ഭീകരൻ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നതുപോലെ തോന്നുന്നു. അത് ഒരുപക്ഷേ തോന്നൽ മാത്രമായിരിക്കാം.

   താൻ പിറന്നു വീണ ഈ പുണ്യഭൂമിയിൽ കോവിഡ് 19 എന്ന മാരിയെ തുരത്താൻ എന്തെല്ലാം യത്നങ്ങൾ ആണ് നടത്തുന്നത്. ഭൂമിദേവിയുടെ മക്കളാകുന്ന മാനവരെല്ലാം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന വാർത്ത രോമാഞ്ചജനകം തന്നെയാണ് . സർക്കാർ സ്വീകരിക്കുന്നതും അനുശാസിക്കുന്നതുമായ ഭരണ ചക്രത്തെ അനുസരിക്കുന്ന ജനത എന്തുകൊണ്ടും അഭിമാനാർഹം തന്നെ. സംശയിക്കേണ്ടതില്ല. 

സമ്പത്തിന്റെ പറുദീസ എന്ന് താൻ വാഴ്ത്തിപ്പാടിയ ഈ നരകത്തിൽ ജനലക്ഷങ്ങളുടെ മരണം കണ്ട് ആസ്വദിക്കുന്ന ഭരണാധികാരികൾക്ക് നടുവിൽ തനിക്ക് ഭ്രാന്തു പിടിക്കാതിരുന്നെങ്കിൽ …………. എല്ലാം കീഴ്പ്പെടുത്താൻ സാധിക്കും എന്ന് അഹങ്കരിച്ചിരുന്ന താൻ ദൈവത്തിനു മുന്നിൽ മനസ്സുരുകി കരളലിഞ്ഞു പ്രാർത്ഥിക്കുകയാണ് . തൻറെ നാട്ടിൽ തനിക്കൊ ന്നെത്തിച്ചേരാൻ സാധിച്ചിരുന്നെങ്കിൽ, അത്രമാത്രം അതുമാത്രമാണ് തന്റെ പ്രാർത്ഥനയും ആഗ്രഹവും. വിധി നടപ്പാക്കുന്ന ഈശ്വരൻ സാക്ഷാത്കരി ച്ചെങ്കിൽ


ആർദ്ര മോഹനൻ
8B എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ