എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ അനുഭവങ്ങൾ

കോവിഡ് കാലത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ എന്താണ് സംഭവിച്ചെതെന്ന് അറിയാതെ പരിഭ്രമിച്ചുപോയി. അങ്ങനെ വീട്ടിൽ തന്നെയായിരുന്നു. കൈ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും മറ്റുള്ള പ്രതിരോധ മാർഗങ്ങളിലൂടെ ഇതിനെ അതിജീവിച്ചു കഴിയുമെന്ന് മനസ്സിലായി. പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് അച്ഛനെ കൃഷിയിൽ സഹായിക്കാൻ പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് കൃഷിയിടത്തിലെ പൂവുകൾ കായായും കായികൾ മൂത്ത് പാകമാകുന്നതും കണ്ടപ്പോൾ ഇങ്ങനെയുള്ള കൃഷിയിലെ കൗതുക കാഴ്ചകൾ എന്നെ വല്ലാതെ ആകർഷിച്ചു. അങ്ങനെ കുറെ ദിവസം കൃഷിയിൽ ഏർപ്പെട്ടു. അതോടാപ്പം സ്കൂൾ ഗ്രൂപ്പിൽ സർഗാവസന്തം ഓൺലൈൻ പഠിപ്പിൽ പങ്കാളിയായി. അതിലെ പ്രവർത്തനം നല്ല പഠന രീതിയായിരുന്നു. അതു പോലെ വിശ്രമം ഇല്ലാതെ വീട്ടുജോലി ചെയ്യുന്ന അമ്മയെ സഹായിക്കാൻ ശ്രമിച്ചു. വൈകുന്നേരം ഞങ്ങൾ എല്ലാവരും ഷട്ടിൽ കളിക്കാറുണ്ട്. അങ്ങനെ കോവിഡിനെ കുറിച്ചുള്ള ആശ്വാസ വാർത്തയും ഭയാനക വാർത്തയും കേട്ട് ദിവസങ്ങൾ കടന്ന് പോയി.

നിഹാൽ കൃഷ്ണ. വി.പി
IV B എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
അനുഭവ കുറിപ്പ്