LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽകൈറ്റ്സ്

 

നമ്മുടെ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 2019 ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ യൂണിറ്റ് ആരംഭിച്ചു.ഓരോ വർഷവും എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികളിൽ ഐടി മേഖലയിൽ താല്പര്യമുള്ള കുട്ടികളെ  സർക്കാർ തലത്തിൽ പരീക്ഷ ഓൺലൈൻ മോഡിൽ നടത്തി  തിരഞ്ഞെടുക്കുന്നു. ഓരോ ബാച്ചിലും 20 നും 30നും ഇടയിലായിരിക്കും വിദ്യാർത്ഥികളുടെ എണ്ണം. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലെ ഓരോ കുട്ടിക്കും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകാൻ മൂന്നുവർഷത്തെ കാലയളവിലൂടെ സാധിക്കും. ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം ആർഡിനോ ബ്ലോക്കിംഗ് പ്രോഗ്രാമിംഗ്,നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഓരോ വർഷവും വിവിധ ഐ. ടി. മേഖലയുമായി ബന്ധപ്പെട്ട  വിവിധ പ്രവർത്തനങ്ങൾ യൂണിറ്റ് നടത്തി വരുന്നു. ഡിജിറ്റൽ രൂപത്തിലുള്ള വിവിധ പോസ്റ്ററുകൾ തയ്യാറാക്കൽ, വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, സൈബർ സുരക്ഷ ക്ലാസുകൾ,ഐ. ടി. മേഖലയുമായി ബന്ധപ്പെട്ട എക്സ്പർട്ട് ക്ലാസുകൾ എന്നിവ നടന്നു വരുന്നു.

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ 25അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സൈറാബി റഹ്‌മാൻ ശ്രീമാൻ ജയൻ. പി എന്നി അദ്ധ്യാപകർക്കാണ് ഈ ക്ലബ്ബിന്റെ ചുമതല.