എം എസ് എം എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 10000 ൽ പരം പുസ്തകശേഖരണങ്ങൾ അടങ്ങിയ അതിവിശാലമായ ലൈബ്രററിയും വിജ്ഞാനപ്രദമായ സയൻസ് ലാബും സ്‌കൂളിന്റെ അഭിമാനമാണ്.

എം എസ് എം എച്ച് എസ് എസ് കായംകുളം,(ഹൈസ്കൂൾ കെട്ടിടം - സ്കെച്ച്)

ചുറ്റുമതിൽ

വിശാലമായ സ്‌കൂളിന്റെ  3  ഏക്കറും മറയുന്ന രീതിയിൽ ചുറ്റുമതിൽ ഉണ്ട്. ഇവിടെ ഹൈസ്കൂളിനെയും ഹയർസെക്കന്ററിയെയും വേർതിരിച്ചു നിർത്തുന്ന മതിലും ഉണ്ട്, ഇരു ഭാഗത്തേക്കും കടക്കുവാനായി പ്രത്യേകം പ്രത്യേകം ഗേറ്റും ഉണ്ട്. കൂടാതെ ഹൈസ്കൂളിൽ നിന്ന്  ഹയർസെക്കന്ററി വിങ്ങിലേക്ക് പ്രവേശിക്കുവാനും ഗേറ്റ് ഉണ്ട്.

കുടിവെള്ളം

ശുദ്ധജല സംഭരണിയായ കിണറും കുട്ടികൾക്ക് കുടിവെള്ളം എപ്പോഴും ലഭ്യമാകാൻ എല്ലാ ഭാഗത്താഹും പൈപ്പ്  കണക്ഷനും ലഭ്യമാണ്. എത്ര കടുത്ത വേനലിനെയും അതി ജീവിക്കാൻ ശേഷിയുള്ള കിണറാണ് ഇവിടെ ഉള്ളത്.

ലൈബ്രററി

സ്കൂളിന്റെ വടക്കു കിഴക്കു ഭാഗത്തതായി  സ്ഥിതി ചെയുന്ന വിശാലമായ ലൈബ്രററി റൂം ആണ് എം എസ് എമ്മിനു സ്വന്തമായുള്ളത് .  ഈ   വിശാലമായ ഈ ലൈബ്രററിയിൽ 10000 പരം പുസ്തകങ്ങൾ ഉണ്ട്. ഇവിടെ  പ്രശസ്തമായ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളും  പ്രശസ്ത പ്രസിദ്ധീകരണങ്ങളും ഉണ്ട്.

സയൻസ് ലാബ്

ഹൈസ്കൂൾ കുട്ടികൾക്ക് ശാസ്ത്ര താല്പര്യം വർധിപ്പിക്കുവാൻ സ്വന്തമായി ഇവിടെ ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്. മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങൾ വ്യക്തമാക്കുന്ന മോഡലുകൾ, (അസ്ഥികൂടങ്ങൾ , തലച്ചോറ് , കണ്ണ് , ചെവി ....മുതലായ  രൂപങ്ങൾ ) രസതന്ത്ര  പരീക്ഷണങ്ങൾ  ചെയ്യുവാനായി രാസവസ്തുക്കൾ, ടെസ്റ്റ്റ്റ്യുബുകൾ, ബീക്കർ, സൂചകങ്ങൾ  എന്നിവയും, ഭൗതിക ശാസ്ത്രത്തോടു  ഉള്ള കൗതുകം വർധിപ്പിക്കാൻ  സോണോമീറ്റർ, ദർപ്പണം, ലെൻസ്, മാഗ്നറ്റ്, എലിമിനെറ്റർ, വോൾട്ട് മീറ്റർ, ഗാൽവനോ മീറ്റർ, ഗണിതം രസാവഹമാക്കുവാൻ സഹായിക്കുന്ന ത്രിമാന ജാമിതീയ രൂപങ്ങളും, ഇൻസ്ട്രുമെന്റ് ഉപകരണങ്ങളും ഇവിടെ ഉണ്ട്. കൂടാതെ നിരവധി പ്രശസ്ത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും ഉണ്ട്.

ഹയർ സെക്കന്ററി വിഭാഗത്തിനായി അതാത് വിഷയവുമായി ബന്ധപ്പെട്ട വിശാലമായ ലാബ് സൗകര്യങ്ങൾ ഉണ്ട് .

സ്മാർട്ട് ക്ലാസ്റൂം

പ്രൊജക്ടറുകൾ ഘടിപ്പിച്ച 7 ക്ലാസ് റൂമുകൾ നമുക്ക് ഉണ്ട്.

കമ്പ്യൂട്ടർ ലാബ്

 11  ലാപ്ടോപ്പുകളോട് കൂടിയ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്, കൂടാതെ സ്പീക്കറുകൾ, എക്സ്ട്രാ കീബോർഡുകൾ, വലിയ സ്‌ക്രീനോടു കൂടിയ ടീവി എന്നിവയും ഇവിടെ ഉണ്ട്.

അടുക്കള

കുട്ടികളുടെ സുരക്ഷാ മാനിച്ചു ക്ലാസ് മുറികൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് നിന്ന് അകലെ ആയിട്ടാണ് അടുക്കള സ്ഥിതി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉള്ള പത്രങ്ങൾക്കു പുറമെ , സ്റ്റീൽ പാത്രങ്ങൾ ആണ് കുട്ടികൾക്ക് ഭക്ഷണം നൽകുവാൻ ഉപയോഗിക്കുന്നത്, കുട്ടികൾക്ക് ആവശ്യമായ പ്ലേറ്റും ഗ്ലാസും ഇവിടെ നിന്ന് തന്നെ നൽകുന്നു.

സ്പോർട്സ്‌

അതിവിശാലമായ കളിസ്ഥലം ഇല്ലെങ്കിലും കുട്ടികളുടെ കായികശേഷിയും താല്പര്യവും വർധിപ്പിക്കുന്നതിന് ഉതകുന്ന സ്പോർട്സ്‌ / ഗെയിംസ് ഉപകരണങ്ങൾ ഇവിടെ ഉണ്ട് .

ശുചിമുറി

പെൺകുട്ടികൾക്കായി ശുചിമുറിയും, ആണ്കുട്ടികൾക്കായി യൂറിനലും , ശുചിമുറിയും ആൺപെൺ സ്റ്റാഫ് ങ്ങൾക്കായി പ്രത്യേകം പ്രത്യേകംശുചിമുറിയും ഉണ്ട് .

സിക്ക് റൂം

രോഗ ലക്ഷണമോ, രോഗമോ കണ്ടാൽ കുട്ടികൾക്ക് കിടക്കുവാനായി സിക്ക് റൂം സൗകര്യം ഉണ്ട്.