എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിയാണ് ശക്തി

ഒരിടത്ത് വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന ഒരു ഗ്രാമം. ഗ്രാമവാസികൾ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കാലം,ആ സന്തോഷത്തെ നശിപ്പിക്കാനായി ആ ഗ്രാമത്തിൽ കൊള്ളക്കാർ അതിക്രമിച്ചുകയറി. ഇതറിഞ്ഞ ഗ്രാമത്തിലെ ഗ്രാമത്തലവനും ആൾക്കാരും കൂടി ഗ്രാമത്തിനടുത്തുള്ള ആൾവാസമില്ലാത്ത ഒരു കോട്ടയിലേക്ക് രക്ഷപെട്ടു.അതിവേഗം തന്നെ ആ കോട്ട കൊള്ളക്കാർ ആക്രമിക്കുമെന്ന് അവർക്ക് തോന്നി. ഗ്രാമത്തലവൻ എന്തുചെയ്യണമെന്നറിയാതെ തലപുകഞ്ഞ് ആലോചിച്ചു. ഈ സമയം അവിടെ ഒരു വൃദ്ധൻ കടന്നുവന്നു വൃദ്ധൻ പൊട്ടിയ ജനാലയിലൂടെ അകലെ ഒരു വൃക്ഷത്തിലേക്ക് നോക്കി നിന്നു. ദേഷ്യം വന്ന് ഗ്രാമത്തലവൻ ആ വൃദ്ധനെ വഴക്കുപറഞ്ഞു. ഇവിടെ മറ്റുള്ളവർ എങ്ങനെ രക്ഷപ്പെടണം എന്ന് ആലോചിച്ചു നിൽകുമ്പോൾ താങ്കൾ മാത്രം എന്താണ് അകലേയ്ക്കു നോക്കിനിൽക്കുന്നത്. ഗ്രാമത്തലവന്റെ ചോദ്യത്തിന് മറുപടിയായി ചെവിയിൽ എന്തോ പറഞ്ഞു. പെട്ടെന്ന് കൊള്ളക്കാർ അവിടേക്ക് എത്തി. ഗ്രാമത്തലവനും കൂടെയുള്ളവരും ഉടൻതന്നെ ആ മരത്തിൻറെ അടുത്തേക്ക് ഓടി അതിനുശേഷം അവർ ആ മരത്തിലെ കടന്നൽ കൂട്ടിലേക്ക് കല്ലെറിഞ്ഞു. കൂട്ടിലുണ്ടായിരുന്ന കടന്നലുകൾ കൊള്ളക്കാരെ ആക്രമിച്ചു. അവർ വിരണ്ടോടി . പിന്നീട് ഗ്രാമവാസികൾ സന്തോഷത്തോടെ ജീവിച്ചു .

SAHED MOHAMMAD
UP എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ