എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണ എന്ന മഹാമാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി



ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്- 19. കഴിഞ്ഞ വർഷത്തിൻ്റെ അവസാന ദിനം (2019 ഡിസംബർ 31 ) സ്ഥിരീകരിക്കപ്പെടുകയും ഈ വർഷം ലോകമെങ്ങും കാട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ച വ്യാധിയെ 2020 മാർച്ച്-11 നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിൽ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം. ഇതൊരു വൈറസ് രോഗം ആയതു കൊണ്ടാണ് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാത്തത്. വൈറസ് പരത്തുന്ന രോഗങ്ങളെ ചെറുക്കാൻ വാക്സിനുകളാണ് ഉപയോഗിക്കുക. എന്നാൽ ഇതിനുള്ള വാക്സിൻ കണ്ടെത്തിയിട്ടില്ല. നമ്മുടെ ശാസ്ത്ര ലോകം അത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. പ്രളയത്തെ അതിജീവിച്ച നമുക്ക് കൊറോണയേയും തുരത്താൻ കഴിയും. അതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അഹോരാത്രം കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ. സംഘടനകൾ എന്നിവർക്കും നമുക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്താം


ഗൗതം ക്യഷ്ണ . യു. എ
4 B എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം