എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണയും കോവിഡും'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും കോവിഡും


ലോകമൊട്ടാകെ ഇപ്പോൾ പടർന്നു പിടിക്കുന്ന വൈറസ് രോഗം കൊറോണ, കോവിഡ് -19 എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഒരേ രോഗത്തിനു തന്നെ വ്യത്യസ്ത പേരുകൾ വന്നതെങ്ങനെയെന്ന് കൂട്ടുകാർക്ക് അറിയേണ്ടേ,

ലോകത്ത് പുതുതായി ഒരു രോഗം പടരുമ്പോൾ വൈറസിന് ഒരു പേരും രോഗത്തിന് മറ്റൊരു പേരുമാണ് ഇടുന്നത്. വൈറസിനും രോഗത്തിനും പേര് നല്കാൻ വെവ്വേറെ നടപടിക്രമങ്ങൾ ഉണ്ട്. Inter national committee on taxonamy of viruses (ICTV) ആണ് വൈറസിന് പേര് നൽകുക. ലോകാരോഗ്യ സംഘടന (WHO) യാണ് രോഗത്തിന് പേരിടുന്നത്. ജനിതക ഘടനയെ അടിസ്ഥാനമാക്കിയുള്ള പേരാണ് വൈറസിനുള്ളത്. 2019 -ൽ ചൈനയിലെ വുഹാനിൽ പടർന്നു തുടങ്ങിയ കൊറോണ വൈറസിന് 2003- ൽ ചൈനയിൽ തന്നെ ഉദ്ഭവിച്ച കൊറോണ വൈറസുമായി സാമ്യമുണ്ട്. അതിനാൽ Severe Acute Respiratory Syndrome Corona Virus – 2 ( SARS-COV-2 ) എന്നാണ് ഐസിടിവി ആദ്യം ഇതിന് പേര് നൽകിയത്. 'ഈ പേര് 2020 ഫെബ്രുവരി 11 നു് അംഗീകരിച്ചു'. 'പുതിയ രോഗത്തിൻെറ പേര് കോവിഡ് - 19 (Corona Virus Disease 2019 )എന്നതാണെന്ന് ലോകാരോഗ്യ സംഘടനയും അംഗീകരിച്ചു. 2019 ഡിസംബറിൽ രോഗവും വൈറസും തിരിച്ചറിഞ്ഞതുമുതൽ 2020 ഫെബ്രുവരി 11 നു് പേരു ലഭിക്കും വരെ ഇവ 2019 നോവൽ കൊറോണ വൈറസ് (2019 N Cov )' എന്നാണ് അറിയപ്പെട്ടത്.


ഹബീബ് മുഹമ്മദ്.ററി.എസ്
4 B എം എം യു പി എസ്. പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം