എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/ശുചിത്വ ശീലം പാലിക്കാം നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലം പാലിക്കാം നല്ല നാളേക്കായി

ആരോഗ്യമാർന്ന തലമുറയിലുള്ള നല്ലൊരു നാളെയാണ് നമ്മുടെ ലക്ഷ്യം.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ അതിനാരോഗ്യമുള്ള മനസും ശരീരവും അനിവാര്യമാണ്.നമ്മൾ നമ്മുടെ മനസും ശരീരവും വീടും പരിസരവും ശുചിയായി സൂക്ഷിക്കണം എന്നാൽ ഈ ആധുനിക ലോകത്ത് മറിച്ചാണ് സംഭവിക്കുന്നത്. ഒന്നു ചിന്തിച്ചു നോക്കുക നമ്മൾ ശ്വസിക്കുന്ന വായു കുടിക്കുന്ന ജലം സഞ്ചരിക്കുന്ന വഴികൾ ഇവയെല്ലാം മാലിന്യം നിറഞ്ഞവയാണ്. ശുചിത്വം ഇല്ലാത്ത സമൂഹത്തിൽ രോഗങ്ങളും മൂർച്ഛിക്കും. ശുചിത്വം ഓരോ ജീവിതത്തിലും അനിവാര്യമാണ് . നമ്മൾ നമ്മളെ തന്നെ ശുചിത്വം ശീലിപ്പിക്കുക . രണ്ടു നേരമെങ്കിലും കുളിക്കുക,നഖം വെട്ടുക,വെള്ളത്തിൽ മാലിന്യം വലിച്ചെറിയതിരിക്കുക,നടക്കുന്ന വഴികളിൽ മാലിന്യം എറിയാതിരിക്കുക. "ശുചിത്വം ഇല്ലായ്മയാണ് രോഗങ്ങളെ നമ്മുടെ കൂട്ടുകാർ ആക്കുന്നത് രോഗങ്ങളെ അകറ്റാൻ ശുചിത്വത്തെ കൂട്ടു പിടിക്കാം നല്ല നാളേക്കായി ശുചിത്വമുള്ള ജീവിതം നയിക്കാം."

ജറിൻ ജോസ്
10 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം