എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം പാലിക്കുക രോഗങ്ങളെ അകറ്റുക

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം പാലിക്കുക രോഗങ്ങളെ അകറ്റുക

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക കോവിട് , സാർസ് തുടങ്ങിയ രോഗങ്ങൾ വരെ ഇങ്ങനെ ഒഴിവാക്കാം പൊതുസ്ഥല സംബർകത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ് കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ചു ഇരുപത് സെക്കന്റ് നേരത്തേക്കെങ്കിലും ഉറച്ചു വൃത്തിയായി കഴുക്കുന്നതാണ് ശരിയായ രീതി ഇതുവഴി കൈകളിലുള്ള നിരവധി വൈറസുകളെ ഒഴിവാക്കാൻ കഴിയും ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക മറ്റുള്ളവർക്കു രോഗം പകരാതിരിക്കുവാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ച വ്യാധികളുള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക രോഗ ബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക രോഗികളുടെ ശരീര ശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുവാൻ ശ്രദ്ദിക്കുക പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക മാസ്‌ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഉപയോഗിക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസെർ ഉപയോഗിച്ച കൈകൾ വൃത്തി ആകുന്നതും കൊറോണ പോലെയുള്ള മഹാവ്യാധിയെ ചെറുക്കാൻ സാധിക്കും. മറ്റുള്ളവരുപയോഗിക്കുന്ന തോറ്റത് സോപ്പ് ബ്ലേഡ് എന്നിവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ദിക്കുക വൃത്തി ഉള്ള വസ്ത്രം ധരിക്കുക കഴിക്കുന്നതും അവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം. ഫാസ്റ്റ് ഫുഡ്‌ഉം കൃത്രിമ ആഹാരവും ഒഴിവാക്കണം ഉപ്പ്‌ പഞ്ചസാര എണ്ണ കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം പണി ചുമ ശ്വാസതടസ്സം അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിഫുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം നേടാൻ മടിക്കരുത്.

അഭിരാമി എ
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം