എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/കഥകൾ
കഥ
ഫാത്തിമ ഹനൂദ്
ഉറ്റു തീരാത്ത കണ്ണുനീർ
ഇന്ന് ഞാൻ വൈകിയാണ് ഉണർന്നത് . വിശന്നിട്ടു വയ്യ പത്തിരി കാഴിച്ചു കുളിക്കാനിറങ്ങി മഞ്ഞിൽ എല്ലാ സ്ഥലവും മൂടിയിരുന്നു പച്ചപ്പരവതാനി പട്ടുനൂൽ കൊണ്ട് ചെയ്തത് പോലുണ്ട് കുറെ നേരം നോക്കി നിന്നു പെട്ടന്ന് ഉമ്മയുടെ വിളി ഓടി വീട്ടിലെത്തി നല്ലപോലെ വിയർത്തിരുന്നു പൂച്ചട്ടി യിലെ പുല്ല് പറിക്കാൻ ഇറങ്ങി. തലയ്ക്കു നേരെ എത്തിയിട്ടുണ്ട് മരുഭൂമി പോലെയുണ്ട് തല .എല്ലാവരുടെയും അലക്കും കുളിയും കഴിഞ്ഞു ഞാൻ അലക്കി കഴിഞ്ഞു . ആ വെള്ളത്തിൽ കയ്യിട്ടു കളിക്കുകയാണ് എൻറെ തലയുടെ മേലെ എന്തോ പാറിക്കളിക്കുന്നു ഞാൻ ശ്രദ്ധിച്ചു നോക്കി അതാ ഒരു ചെമ്പരത്തി കൊമ്പിൽ ഒരു 7 വർണ്ണമുള്ള തത്ത.. എനിക്ക് സന്തോഷം അടക്കാനായില്ല ഞാൻ അതിനെ അടുത്തേക്ക് പോയി തത്ത മാറിയില്ല ഗർ ശബ്ദത്തോടെ ഉച്ചത്തിൽ കരയുന്നു .വെള്ളം പാട്ടയിൽ എടുത്ത് തത്തക്ക് വെള്ളം നൽകി. വെള്ളം തത്ത കുടിച്ചു എൻറെ ജീവിതത്തിലേക്ക് പുതിയ കൂട്ടുകാരി .ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ഈ സന്തോഷം അധികം നിന്നില്ല അന്ന് രാവിലെ എഴുന്നേറ്റു നേരെ ഓടിയത് ചെമ്പരത്തി മരത്തിൻറെ അടുത്തേക്കാണ് സങ്കടങ്ങളുടെ കവിളിലൂടെ നീരുറവ കൊട്ടിയൂർ പൊട്ടിയിരുന്നു. ഒരിറ്റു കണ്ണുനീർ ഭൂമിയിലെത്തി.. ഭൂമിയും സകല ജീവ ജന്തുക്കളും കരയാൻതുടങ്ങി