എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1958ൽ നവകേരളപുരി ബേസിക് സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് തൃക്കാക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നവകേരളപുരി പഞ്ചയത്ത് ലോവർ പ്രൈമറി സ്ക്കൂൾ എന്നായി മാറുകയും സ്ക്കൾ നിലനിന്ന സ്ഥലം ബഹുമാനപ്പെട്ട ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം എറണാകുളം സിവിൽ സ്റ്റേഷൻ സ്ഥാപിക്കാൻ വേണ്ടി ഒഴിഞ്ഞ് കൊടുക്കുകയുണ്ടായി. തുടർന്ന് പഞ്ചായത്തിന്റെ ശക്തമായ ഇടപെടൽ മൂലം 1972ൽ നിലവിലെ സ്ഥലത്തേക്ക് പുതിയതായി സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. യശ്ശശരീരനായ പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കറിന്റെ സ്മരണയെ നിലനിർത്തുന്നതിനു വേണ്ടി നവകേരളപുരി പഞ്ചായത്ത് എൽ.പി.സ്ക്കൂളിന്റെ പേര് പഞ്ചായത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ എം.എ.അബൂബക്കർ മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്ക്കൂൾ എന്നാക്കി മാറ്റി.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ