കാലപ്പഴക്കത്തിൽ ശോചനീയമായ സ്ക്കൂൾ മന്ദിരങ്ങൾ തൃക്കാക്കര സങ്കരസഭയുടെ മേൽ നോട്ടത്തിൽ 2 കോടി രുപ ചെലവഴിച്ച് കൊണ്ട് പുതുക്കി പണിതു. അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള (എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്) നടപടികൾ പുരോഗമിക്കുന്നു. ആകെയുള്ള 86 സെന്റ് ഭൂമിയിൽ കെട്ടിടങ്ങൾ ഒഴികെയുള്ള സ്ഥലത്ത് ആകർഷമായ വിധത്തിൽ ജൈവവൈവിധ്യ ഉദ്യാനവും പൂന്തോട്ടവും, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഉണ്ട്. എട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, ഭോജനശാല, അടുക്കള, ശുചികരിച്ച കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റുകൾ, സ്റ്റേജ് എന്നിവ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം