സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിന്റെ പരിധിയിൽ ആക്കൽ എന്ന ഗ്രാമത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബ്ദുൽ കലാം ആസാദിന്റെ സ്മരണാർത്ഥം 1.6 . 1966-ൽ ഈ ഗ്രാമത്തിലെ പൗര പ്രമുഖ നായ ശ്രീമാൻ അലിക്കുഞ്ഞ് അവർകൾ ഈ സ്കൂളിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്ന ഈ ഗ്രാമത്തിന് അക്ഷരെ വെളിച്ചം നൽകി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.

          സ്ഥാപക മനേജർ അലിക്കുഞ്ഞിന്റെ മരണേ ശേഷം അദ്ദേഹത്തിന്റെ മകനായ ഷാ കോട്ടേജിൽ ശ്രീമാൻ ഷെരീഫ് അവർകൾ സ്ഥാപനത്തിന്റെ മേൽനോട്ടം ഏറ്റെടുക്കുകയും, സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്കൂൾ കെട്ടിടങ്ങൾ മോടി പിടിപ്പിക്കുകയും സമീപപ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സർവ്വീസ് ആരംഭിക്കുകയും ചെയ്തു. സ്കൂളിന്റെ അക്കാദമിക മികവിനും പഠനപുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം മികച്ച പിന്തുണ നൽകിയിട്ടുണ്ട്.
       2012-ൽ ശ്രീമാൻ ഷെരീഫ് അവർകൾ സ്കൂളിന്റെ ഉടമസ്ഥ അവകാശം ചെറിയവെളിനല്ലൂർ -റോഡു വിള സ്വദേശിയായ തോട്ടത്തിൽ വീട്ടിൽ അൻവർ സാദത്തിന്റെ കൈമാറി. അദ്ദേഹം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ ചുറ്റുമതിലും സ്മാർട്ട് ക്ലാസ് മുറിയും നിർമ്മിച്ചത്. സ്കൂൾ ആഫീസ് ടൈൽസ് പാകി മുകളിൽ സീലിങ് എന്നിവെ ചെയ്ത് ആഫീസ് ആകർഷകമാക്കി.
        ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മികച്ച പിന്തുണയാണ് പുതിയ മാനേജർ നൽകി വരുന്നത്.