എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എന്ന മഹാമാരിയും ആഗോളവ്യാപനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് എന്ന മഹാമാരിയും ആഗോളവ്യാപനവും

കൊറോണ വൈറസിൻെ്റ മെറ്റൊരു പേരാണ് കോവിഡ്-19.നമ്മുടെ ലോകം കണ്ടതിൽ വച്ച് ഏറ്റവും കുടുതൽ ദുരന്തം വിതച്ചഒന്നാണ് ഈ രോഗം. 2019 ഡിസംബറിലാണ് കൊറോണ വൈറസ് ആ ദ്യമായി മനുഷ്യനിൽ കണ്ടത്. 2020-ൽ ആണ് സ്ഥിതീകരിച്ചുതു ടങ്ങിയത് കൂടുതലായും കോവിഡ്-19 പകരുന്നത് രോഗങ്ങൾ ബാധിച്ചവരുടെ സ്രവങ്ങളിൽ കൂടിയും അവരുമായുള്ള സമ്പർക്കം മൂലവുമാണ്. കൊറോണ വൈറസ് ചൈനയിലെ വുഹാൽ നിന്നാ ണ്. രോഗം പകരാതിരിക്കാനുള്ള സംരക്ഷണമാർഗങ്ങളാണ് സ ർക്കാർ നിർദ്ദേശിച്ച ലോക്ഡൗൺ കർഫ്യൂ എന്നിവ. ഇന്ത്യയിൽ ഈ രോഗം കൂടുതലായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത് മഹാ രാഷ്ട്രയിലും ഗുജറാത്തിലും ആണ്.മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് നമ്മു ടെരാജ്യത്ത് കോവിഡ് 19 ന് എതിരെയുള്ള പ്രതിരോധമാർ‍‍‍‍‍‍‍ഗങ്ങളും ചികിത്സാരീതികളും വളരെ ശക്തമാണ്.കോവിഡ് 19ൻെ്റ വ്യാപനം മൂലം വിദ്യാഭ്യാസം,വ്യവസായം,കൃഷി എന്നിങ്ങനെയുള്ള മേഖലകളെ സാരമായി ബാധിച്ചു. രോഗം പെട്ടെന്ന് പിടിപെടാതിരിക്കാൻ സോ പ്പോ,ഹാൻവാഷോ ഉപയോഗിച്ച് കൈകൾ ഇടവിട്ട് 20 സെക്കൻെ്റ ങ്കിലും കഴുകുക. അല്ലെങ്കിൽ സാനിറ്റെസർ ഉപയോഗിക്കുക. തുമ്മുമ്പോ ഴും ചുമക്കുമ്പോഴും മുഖം തൂവാലയോ ടിഷ്യൂപേപ്പറോ കൊണ്ട് മറയ്ക്കുക പുറ ത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക്കും കൈയ്യുറയും ധരിക്കുക.മറ്റുള്ള വരുമായി ഒരുമീറ്റർ അകലം എങ്കിലും പാലിക്കുക.കൊറോണ വൈറ സിനെ പോലെ മാരകമായ വൈറസ്സ് രോഗങ്ങളായിരുന്നു സാർസ്,എ മ്പോള,നിപ . സാർസ്-2003 ഫെബ്രുവരിയിൽ രോഗം ചൈനയിൽ ആ ദ്യമായി സ്ഥിതീകരിച്ചു. 37രാജ്യങ്ങളിൽ രോഗം സ്ഥിതീകരികകുയും 900- ത്തോളം പേർ മരികുകയും ചെയ്തു. എമ്പോളവൈറസിൻെ്റ വലിയ വ്യാപനം ഉണ്ടാകുന്നത് 2014നും2016നും ഇടയിലാണ്.ഈ വൈറ സ് 30000 ത്തോളം പേരെ ബാധിക്കുകയും 12000ത്തോളം പേർ മ രിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ 16പേരുടെ ജീവനെടുത്ത വൈറസ് രോഗമാണ് നിപ. ഹെനിപാ വിഭാഗത്തിൽപ്പെട്ട വൈറ സാണിത്. സ്രവങ്ങളിൽ കൂടി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരും 2001-ൽ ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതുപോലുള്ള മാരകവൈറസ് രോഗങ്ങളേയും 2018ലും 2019ലും വന്ന പ്രളയവും അ തിജീവിച്ച നമുക്ക് ഈ വൈറസ് ബാധയേയും അതിജീവിക്കാൻ കഴിയും അതിനാൽ സർക്കാരിൻെ്റ നിർദ്ദേശം അനുസരിച്ച് പുറത്ത് ഇറങ്ങാതെ ജാഗ്രതയോടെ വീട്ടിലിരിക്കുക . കോവിഡ്-19എന്ന മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായിനിന്ന് തുരത്താം.

നവമി .എസ്
6 ബി എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം