എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/കുരുവിയുടെ വിവേകം
കുരുവിയുടെ വിവേകം
കാട്ടിലെങ്ങും കൊടും തണുപ്പായി. മരങ്ങളും, പാറകളും, കല്ലും, മണ്ണുമെല്ലാം വിറങ്ങലിച്ചു നിന്നു.ഒരു കൂട്ടം കുരങ്ങൻമാർ ഒരു മരച്ചുവട്ടിൽ തണുത്തു വിറച്ച് കൂനിക്കൂടിയിരുന്നു. ഇത്തിരി ചൂട് കിട്ടാനുള്ള മാർഗ്ഗത്തെക്കുറിച്ചായിരുന്നു അവരുടെ ചിന്ത. അപ്പോഴാണ് അവർ മിന്നിപ്പറക്കുന്ന മിന്നാമിനുങ്ങുകളെ കണ്ടത്. ഒരു കുരങ്ങൻ ഒരു മിന്നാമിനുങ്ങിനെ പിടിച്ചുകൊണ്ടു വന്നു. ഈ കൊച്ചു തീപ്പൊരി ഊതിക്കത്തിച്ചാൽ ചൂട് കിട്ടാതിരിക്കില്ല. കുരങ്ങൻ ആവേശത്തോടെ ഊതാൻ തുടങ്ങി. ഇതു കണ്ടുകൊണ്ട് ഒരു കുരുവി മരച്ചില്ലയിൽ ഇരിക്കുന്നുണ്ടായിരുന്നു. കുരുവി പറഞ്ഞു, “എടാ മണ്ടച്ചാരേ, മിന്നാമിനുങ്ങിനെ ഊതിക്കത്തിച്ചു തീയുണ്ടാക്കാൻ പറ്റില്ല. മിന്നാമിനുങ്ങിന് ചൂടില്ല. അതിന് വെളിച്ചം മാത്രമേയുള്ളൂ. ഗുഹയ്ക്കകത്തെങ്ങാനും പോയി കൂനിപ്പിടിച്ചിരുന്നാൽ തണുപ്പ് മാറും.” തങ്ങൾക്കു പറ്റിയ മണ്ടത്തരം മനസ്സിലാക്കിയ കുരങ്ങൻമാർ തല കുനിച്ച് അവിടെ നിന്നും പോയി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ