എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒൻപത് കെട്ടിടങ്ങൾ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികൾ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകർഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്. വൃക്ഷങ്ങളെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് രൂപകൽപ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്. കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.