എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ലോകത്തിലെ ഏറ്റവും നല്ല മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തിലെ ഏറ്റവും നല്ല മക്കൾ

പണ്ട് പണ്ട് ശാന്തിയും സമാധാനവും അടക്കി വാണിരുന്ന ഒരു രാജ്യത്ത് ‌ഒരു സുന്ദരിയായ രാജ്ഞി ഉണ്ടായിരുന്നു. അവർ മാനസിരാജ്ഞി രാജ്ഞിക്ക് ദൈവം സന്പത്തും ഐശ്വര്യവും എല്ലാം വാനോളം നൽകി. എന്നാൽ കുട്ടികളെ മാത#ം ദൈവം രാജ്ഞിക്ക് നൽകിയില്ല. അതിലവർ വളരെ ദുഃഖിതയായിരുന്നു. അവർക്ക് ഒരു സമർത്ഥയായ മനസാക്ഷി സൂക്ഷിപ്പുക്കാരി ഉണ്ടായിരുന്നു. അവൾ മിഗല പരുന്ത്. അവളെ ആരു കണ്ടാലും ഒന്നു പേടിക്കും. കാരണം ചുവന്ന കണ്ണുകൾ, കൂർത്ത ചുണ്ടുകൾ, നീണ്ട നഖം ഉള്ള കൈകൾ എന്നാൽ അവൾ വളരെ പാവമായിരുന്നു. അവൾക്കീ ഭൂമിയിൽ ഏറ്റവും ഇഷ്ഠം മാനസിരാജ്ഞിയേയും അവളുടെ മകളേയുമാണ്. മകളാണ് ദാരിക.

ഒരു ദിവസം നേരം പുലർന്നപ്പോൾ അവൾ രജ്ഞിയെ കാണാൻ കൊട്ടാരത്തിൽ ചെന്നു. എന്നാൽ രാജ്ഞിയെ അവിടെയൊന്നും അവൾക്ക് കാണാൻ സാധിച്ചില്ല. അവൾ നാലു പാടും തിരക്കി കണ്ടില്ല. അങ്ങനെ അവസാനം അവൾ രജ്ഞിയുടെ മനോഹരമായ പൂന്തോട്ടത്തിൽ എത്തി. അവിടെ അതാ രാജ്ഞി ദുഃഖിതയായി ഇരിക്കുന്നു. അവർക്കു കാര്യം പിടികിട്ടി. രാജ്ഞി കുട്ടികൾ ഇല്ലാത്ത ദുഃഖത്തിലായിരുന്നു. അവൾ പലതും പറഞ്ഞ് രാജ്ഞിയുടെ ദുഃഖം മാറ്റാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. രാജ്ഞി മിഗലയോട് പറഞ്ഞു, മിഗലാ...., എനിക്കൊരു ആഗ്രഹമുണ്ട്. നിനക്ക് അത് സാധിച്ചു തരാൻ സാധിക്കുമോ ? എന്നാൽ കഴിയുന്നത് ഞാൻ ചെയ്യാം രാജ്ഞി, എന്ന് മിഗല പറഞ്ഞു. അപ്പോൾ രാജ്ഞി പറഞ്ഞു, എങ്കിൽ നീ ഈ രത്നമാല ഈ ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് സമ്മാനിക്കണം. ഞാൻ തന്നതാണെന്നും പറയണം. ഇതു കേട്ട പാതികേൾക്കാത്ത പാതി മിഗല ആ രത്നമാലയുമായി പുറപ്പെടുകയായി. പോകുന്നതിനു മുൻപ് രാജ്ഞി ഒന്നുകൂടി അവളോോട് പറഞ്ഞു, ഈ മാല നല്ല കുട്ടിയ്ക്ക മാത്രമേ നൽകാവൂ. തലയാട്ടി മിഗലയവിടെ നിന്നും യാത്രയായി. അവൾ ആദ്യം സ്വർഗ്ഗത്തിൽ ചെന്നു, പിന്നീട് നരഗത്തിൽ ചെന്നു, അവിടെയെങ്ങും ഒരു നല്ല കുട്ടിയെ കാണാൻ അവൾക്ക് സാധിച്ചില്ല. ഒടുവിൽ അവൾ ഭൂമിയിൽ തിരക്കി നേക്കി എല്ലാവരും പറഞ്ഞു ഇല്ല എന്ന്. അവസാനം തൻറെ കൂട്ടിലേക്ക അവൾ തിരികെ പോയി. അടുത്ത ദിവസം അവൾ നടന്നതെല്ലാം രാജ്ഞിയോടു പറഞ്ഞു. അപ്പോൾ രാജ്ഞി മിഗലയോട് ചോദിച്ചു, എന്നാൽ ആ മാല എവിടെ ? അപ്പോൾ മിഗല ഇപ്രകാരം പറഞ്ഞു. പിന്നീട് എൻറെ കൂട്ടിലെത്തിയപ്പോൾ എനിക്കാ നല്ല കുട്ടിയെ കാണാൻ സാധിച്ചു. എന്റെ മകളായ ദാരിക. അവളെ ഞാനാ മാലയണിച്ചു. അവൾ നല്ലവളാണ്. അവളെ എനിക്ക് വളരെ ഇഷ്ടവുമാണ്. മിഗല പറഞ്ഞു. രാജ്ഞിക്ക് വളരെ സന്തോഷമായി. രാജ്ഞി മിഗലയോട് അതാണ് ശരിയെന്നു പറഞ്ഞു. അതുകേട്ട് സന്തോഷത്തോടെ അവൾ കു‌ൂട്ടിലേക്ക് മടങ്ങി.

അമൃത. വി
9A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ