എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണ തുരത്താം നമ്മളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തുരത്താം നമ്മളിലൂടെ

ശത്രുക്കളെ കൂട്ടമായി എതിർക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഓരോ വ്യക്തിയും ഒറ്റയ്ക്ക് നിന്ന് ശത്രുവിനെ എതിർക്കുന്നത് ആദ്യമായിട്ടാണ്.ബ്രേക്ക് ദ് ചെയ്ൻ എന്ന ആയുധം കൊണ്ട് ഓരോ വ്യക്തിയും ആ ശത്രുവിനെ എതിർത്തു കൊണ്ടിരിക്കുകയാണ്.ലോകരാഷ്ട്രങ്ങൾ എല്ലാം ഭയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു അതീവ ഗുരുതരമായ പ്രശ്നമാണ് കോവിട്-19 എന്ന മഹാമാരി. ചൈന അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾക്ക് പോലും വാക്സിനേഷൻ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പല രാജ്യങ്ങളിലും ജനസംഖ്യ നിരക്ക് കുറഞ്ഞ് വരുയാണ് അത്രയ്ക്കും മാരകമായ അസുഖം തന്നെയാണ് കോവിഡ്-19. ലോകത്തിൻറെതന്നെ സാമ്പത്തികസ്ഥിതിയും ആഗോളവിപണി ഇടിയും വാനും കാരണമായ ശത്രുവാണ് അത്.എല്ലാ രാജ്യങ്ങളെ പോലെ ഇന്ത്യയും കൊറൊണയെ എതിർത്തു കൊണ്ടിരിക്കുകയാണ്. ഈ അസുഖം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് വ്യക്തിശുചിത്വം ഇല്ലാത്തതുകൊണ്ടാണ്.അസുഖത്തിൻറെ മരുന്നു അല്ലെങ്കിൽ ഇത് വരാതിരിക്കാൻ വേണ്ടി മുന്നോട്ടുവയ്ക്കുന്ന മാർഗ്ഗം ഹാൻ വാശഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക മാസ്ക് ഉപയോഗിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക മറ്റുള്ളവരിൽ നിന്ന് പരമാവധി അകലം പാലിക്കുക. അസുഖത്തെ അല്ല ചികിത്സിക്കേണ്ടത് മറിച്ച് അസുഖം വരുത്താതിരിക്കാൻ ആണ് ശ്രമിക്കേണ്ടത്.നമ്മൾ ജനങ്ങൾ ചെയ്യേണ്ടുന്ന കാര്യം ഡോക്ടർ മാരുടേയും നിയമപാലകരുടെയും മറ്റു അധികാരപ്പെട്ടവരുടെയും തീരുമാനങ്ങളോട് സഹകരിച്ച് മുന്നോട്ട് പോവുക എന്നതാണ്.നമ്മുടെ വ്യക്തിശുചിത്വം ഈയൊരു സമയത്തിന് മാത്രമല്ല ഇത് കഴിഞ്ഞുള്ള സമയത്തും പാലിക്കണം വീടും പരിസരവും വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യമുള്ള ശരീരത്തിൽ വൈറസിന് പെട്ടെന്ന് ആക്റ്റീവ് ആവാൻ സാധിക്കില്ല. അതിനാൽ ആരോഗ്യമുള്ള ശരീരത്തിന് ലഹരിപദാർത്ഥങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല.നമ്മൾ ഓരോ വ്യക്തിയും ചിന്തിക്കേണ്ടത് ഒറ്റ കാര്യമാണ് മറ്റൊരാളിൽ നിന്ന് നമ്മളിലേക്ക് പകരുന്നത് അല്ല മറിച്ച് നമ്മളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്.

ഭയമല്ല വേണ്ടത് ജാഗ്രതയാണ്. കഴിവതും വീട്ടിൽ തന്നെ സുരക്ഷിതരായിരിക്കുക.

 തസ്ലീമ ഷൗഫീർ
9 B മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം