എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).അതേ വർഷം തന്നെ നമ്മുടെ സ്കൂളിലും ഈ പദ്ധതിക്ക് തുടക്കമായി. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,
സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്നീ പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള എസ് പി സി യിൽ രണ്ടു വർഷക്കാലം ഒരു കേഡറ്റ് പരിശീലനം നടത്തിവരുന്നു.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾ ഓരോ വർഷവും ഇതിന്റെ ഭാഗമാണ്. റിപ്പബ്ലിക്ക് പരേഡിലും പാസിംഗ് ഔട്ട് പരേഡിലും നമ്മുടെ യൂണിറ്റ് മികച്ച പ്രകടനമാണ് നടത്തുന്നത്. മുൻവർഷങ്ങളിൽ പരേഡുകളിൽ ഒന്നാം സ്ഥാനം നേടിയത് എടുത്തുപറയേണ്ടതാണ്.