എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

നമ്മെ ഇന്ന് അലട്ടികൊണ്ടിരിക്കുന ഒരു വലിയ ദുരന്തമാണ് കൊറോണ അഥവാ കോവിഡ് 19. ലോകജനതയെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു വലിയ മഹാമാരിയാണിത്.
ചൈനയാണിതിന്റെ ഉത്ഭവകേന്ദ്രം.ഇറ്റലി, യു.കെ., അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഇതിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല അത്ര മാത്രം രോഗം പടർന്നിരിക്കുന്നു. നമ്മുടെ രാജ്യം, പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനം കോവിഡിനെ വളരെ നല്ല രീതിയിലാണ് നിയന്ത്രിക്കുന്നത്.
സ്വന്തം ജീവിതം പണയം വച്ചാണ് നമ്മുടെ ഡോക്ടർമാർ ,നേഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നത്. ഈ സന്ദർഭത്തിൽ നമ്മളും അവരെ സഹായിക്കണം. വ്യക്തി ശുചിത്വവും സാമൂഹിക അകലവും നമ്മൾ പാലിക്കണം . മറ്റുള്ളവരുമായി നാം സമ്പർക്കം പുലർത്തുമ്പോൾ വളരെ ശ്രദ്ധിക്കണം. പുറത്ത് പോയിട്ട് തിരിച്ച് വീട്ടിൽ വരുമ്പോൾ നാം കൈ നന്നായി സോപ്പിട്ട് കഴുകണം. സാനിറ്റൈസർ ,മാസ്ക് തുടങ്ങിയവ ഉപയോഗിക്കണം. വ്യക്തി ശുചിത്വം നാം പാലിക്കണം .ഈ ലോക്ക് ഡൗൺ കാലത്ത് അധികമായി വീടിനു പുറത്തു പോകരുത്. അങ്ങനെ നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് കോവിഡിനെ പ്രതിരോധിക്കാം.
"Stay Home Stay Safe".

അലക്സ് ജേക്കബ്
9 ബി എം.റ്റി.സെമിനാരി എച്ച്.എസ്.എസ്,കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം