എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മപ്പെടുത്തലുകൾ


പുത്തനുടുപ്പണിഞ്ഞത് പോൽ...
പച്ചപുതച്ച വയലുകൾക്ക് മീതെ,
വെള്ള ക്കൊറ്റികൾ പാറിപ്പറന്നൊരാ നല്ല കാലം...!

കൊയ്ത്തൊഴിഞ്ഞൊരാ
പാടശേഖരത്തിൽ,
ആരവം മുഴക്കിയെത്തി നെൽ ക്കിളികൾ...

എല്ലാ കാഴ്ചകളും നമുക്കന്യമായി മാറിയൊരാവേളയിൽ,
മൊട്ടക്കുന്നുകളും മാമലകളും തട്ടി നിരത്തി വയലേലകളും...

അന്ധനായി മാറിയ മനുഷ്യർക്ക് മേൽ
അന്ധകനായി മാറി ഈ പ്രകൃതിയും പലപ്പോഴും...

പെട്ടെന്നൊരുനാൾ കൊറോണ വന്നു ക്രുദ്ധനായി..,

കൊന്നും കൊലവിളിച്ചും ചടുല നൃത്തം ചവിട്ടി ഈ ഭൂമിയിൽ..

ലക്ഷങ്ങൾ ജീവമൃത്യു വരിച്ചു, ഭൂമി മക്കൾ തൻ നിലനിൽപും ചോദ്യചിഹ്നമായി...!

എങ്കിലും ഞാൻ എൻറെ പ്രകൃതിയെ മറ്റൊരു കോണിലൂടെ നോക്കിനിന്നു.

ജീവൻ തിരിച്ചു കിട്ടിയതുപോൽ., മാമലകളും മാലിന്യമുക്ത മായി കായലും തോടും..
നിശബ്ദമായി മാറിയ ഗ്രാമ നഗരങ്ങളും
 വിശപ്പു കയ്യില്ലാത്ത വെളു വെളുത്ത മണി മേഘങ്ങളും...!!

കണ്ടില്ല ഞാൻ ഇതിനു മുൻപ് ഈ പ്രകൃതിയെ
കണ്ടു കണ്ടങ്ങിനെ ഞാൻ നോക്കി നിന്നു...

ഓർമപ്പെടുത്തലാണ് മനുഷ്യാ സത്യം!
നമുക്കിതൊരോർമ്മപ്പെടുത്തലാണ്.!
ശപഥം ചെയ്യാം നമുക്കീ അമ്മയെ
വേദനിപ്പിക്കില്ലോരിക്കലും വേദനിപ്പിക്കില്ല......


 

Asna nasreen
3 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത