എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണയെപ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെപ്രതിരോധിക്കാം


ലോകരാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് എന്ന മഹാമാരി ഇന്ത്യയിലും പടർന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം പടരുന്ന ഈ വൈറസിനെ തുടച്ചു നീക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. എങ്കിലും നാം ഒരോരുത്തരും അറിഞ്ഞു പ്രവർത്തിച്ചാൽ നമ്മുക്ക് അതിന് സാധിക്കും. കഴിവതും എല്ലാവരും വീടുകളിൽ തന്നെയിരിക്കുക. സമുഹിക അകലം പാലിക്കുക.അത്യാവിശ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. വീട്ടിലെത്തിയാൽ ഉടൻ തന്നെ കൈകൾ ഇരുപത് സെക്കന്റ് നന്നായി സോപ്പിട്ട് കഴുകുക. വിദേശത്തുനിന്നെത്തിയവർ ആരോഗ്യ പ്രവർത്തകരോട് പൂർണമായി സഹകരിക്കുക. അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അതു ലംഘിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഇങ്ങനെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടി പോലീസ് സ്വീകരിക്കുന്നുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും ചെറുറോഡിലും കൂട്ടം കൂടുന്നവരെ ഡ്രോണുകളുടെ സാഹയത്താൽ പോലീസ് പിടികൂടുന്നുണ്ട്. ഇതെല്ലാം നമ്മുടെ നന്മക്കു വേണ്ടിതന്നെയാണെന്ന് മനസ്സിലാക്കി പോലീസിനോട് സഹകരിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. ഈ ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെ ഇരിക്കാതെ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാം. ഇതിലൂടെ ഒരേസമയം നമ്മുടെ കഴിവുകളെ ഉത്തേജിപ്പിക്കുകയും കൊറോണ വൈറസിനെ പ്രതിരോധിക്കുകയും ചെയ്യാം.ഒഴിവു സമയമായതിനാൽ വീട്ടുവളപ്പിൽ കൃഷിചെയ്യാനും ഇത് നല്ലൊരു അവസരമാണ്.ഗുണമേന്മയുള്ള വിത്തുകളും തൈകളും സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നുണ്ട്.അതുപയോഗിച്ച് വീട്ടിൽ ഒരു കൃഷിത്തോട്ടം ഒരുക്കാം.പുസ്തകങ്ങൾ വായിക്കാം.ഇങ്ങനെ ഒരുപാട് കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്യാം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഈ ലോക്ഡൗൺ കാലം നമ്മുക്ക് ക്രിയാത്മകമായി വിനിയോഗിക്കാം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രചരിക്കുന്ന വ്യാജവാർത്തകൾ ഷെയർ ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്യരുത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ. ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിക്കുന്നുണ്ട്. സാമൂഹിക അകലവും ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ മഹാമാരിയെ ഇല്ലാതാക്കാം.

ആരതി റാം
9 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം


                                                                   -