എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാചരണം

1997ലാണ് എം.ജെ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ആരംഭിച്ചത്. അന്നു മുതൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സേവന സന്നദ്ധ പ്രവർത്തനങ്ങളും യൂണിറ്റ് ഏറ്റടുത്തു നടത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകാൻ ഈ കാലയളവിൽ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. പല കുടുംബങ്ങൾക്ക് വ്യത്യസ്തങ്ങളായ ജീവന ഉപാധികൾ (കോഴി കൃഷി ) കണ്ടെത്തിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട് . സ്നേഹ സഞ്ജീവനി എന്ന പേരിൽ സ്കൂൾ നിൽക്കുന്ന 17 ആം വാർഡിലെ നിരവധി നിർഭനരായ രോഗികൾക്ക് മരുന്നും മറ്റു  സഹായങ്ങളും എത്തിച്ചു കൊടുക്കാൻ സാധിച്ചിട്ടുണ്ട് . മികച്ച പ്രവർത്തനങ്ങളെ മുൻ നിർത്തി 2012 ൽ ശ്രീ. ശരീഫ് പി സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർ ആയി യൂണിറ്റി സംസ്ഥാനത്തെ മികച്ച NSS യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2018 - 19 ശ്രീ ഉബൈദ് വി .പി മികച്ച പ്രോഗ്രാം ഓഫിസർ ആയും യൂണിറ്റ് മികച്ച യൂണിറ്റായും VHSE ഡിറക്ടറിന്റെയും അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ശ്രേഷ്ഠബാല്യം പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ യൂനിറ്റിനുള്ള പുരസ്കാരവും നേടാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികളിൽ സേവനമനോഭാവം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ ഉതകുന്ന തരത്തിലുള്ള വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ യൂണിറ്റ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു.