എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/ഓർമകൾക്ക് ഒരു ചുമ്പനം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമകൾക്ക് ഒരു ചുമ്പനം

ഓർമകൾക്ക് ഒരു ചുമ്പനം

കോളിങ്ങ് ബെൽ കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് പതിയെ വാതിൽ തുറന്ന് നോക്കിയപ്പോൾ ഫ്ലാറ്റുകളിൽവെയ്സ്റ്റ് എടുക്കാൻ വന്നവരാണ്.
ഞാൻ പ്ലാസ്റ്റിക്ക് സഞ്ചികളും കുപ്പികളും ഇട്ടുവെക്കുന്ന ഒരു ബോക്സ് അവർക്ക് കൈമാറി. വാതിൽ ചാരി ഞാൻ ഇരുന്ന സ്ഥലത്ത് തന്നെ വിണ്ടും സ്ഥാനം ഉറപ്പിച്ചു.
പതിയെ കണ്ണൂകൾ അടച്ചു എവിടെ നിന്നെന്നറിയാതെ പെട്ടന്ന് എന്റെ കുട്ടിക്കാലം മനസ്സിൽ ഇടിവെട്ടലോടെ പെയ്തിറങ്ങി.
സ്കൂളിലേക്ക് പോവാനായി അമ്മ രാവിലെ എന്നെ വിളിക്കാൻ വരും മടിയോടെ എഴുന്നേറ്റ് മുറ്റത്തിറങ്ങിച്ചുറ്റും ഒന്ന് കണ്ണോടിക്കും. കേട്ടി കിടന്ന വെള്ളത്തിൽ മേഘങ്ങൾ നിന്തുണ്ട്.
അച്ഛൻ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞ് പത്രവാർത്തയിൽ മുഴുകി ഇരിക്കുന്നു.
അടുക്കളയിലെ സാധനങ്ങളോട് വയക്ക് കൂടുന്ന അമ്മ ശബ്ദമുഴർത്തിച്ചോദിക്ച്ചു
'നീ അവിടെ എന്തുനോക്കി നിൽകുക്കയാണ് പോയി കുളിക്ക് '
ഞാൻ പ്രഭാതകർമങ്ങൾ ചെയ്തു തിർത്ത സമയത്ത് എന്റെ കൂട്ടുകാർ എന്നെ നോക്കി ഉമ്മറത്ത് എത്തിയിട്ടുണ്ടാകും.
ഞാൻ അവരോട് സ്ക്കൂളിൽ പോകാർ. വയൽ വരമ്പിലൂടെയാണ് സ്കുളിലേക്കുള്ള വഴി. നോക്കത്താദൂരത്തോളം വയലുകളാണ്. അതിരുകളിൽ മറ്റ് പല കൃഷികളും. തല ഉയർത്തി അഭിമാനത്തോടെ നിരന്നു നിൽക്കുന്ന കുന്നുകൾ. വയലിനു മുകളിലായി ബ്രിട്ടിഷുകാർ നിർമിച്ച പാലം.
അമ്പലവും പള്ളിയും തമ്മിൽ അര കിലോമിറ്റർ ദൂരമില്ല. മോത്തത്തിൽ ഒരു പച്ചപ്പ്. കളികളും ചിരികളുമായി സ്കൂളിലെത്താർ.
സ്കുളിനടുത്ത് കഞ്ഞിപ്പുരയും കിണമുണ്ട്.
കുറച്ച് ദൂരം പോയൽ പുഴയാണ് അവിടെ നിന്ന് നോക്കിയാൽ ഓല മെഞ്ഞ സ്ക്കൂൾ കാണാം അത്കാണാൻ നല്ല രസമാണ്.
പുഴയിൽ ധാരാളം മീനുകൾ ചുറ്റിലും അടുത്തടുത്തായി ചെറിയ കുടിലുകൾ.
സൂര്യൻ കുളിയും കയിഞ്ഞ് വരുന്നത് ഈ പുഴയിൽ നിന്നാണ് എന്ന് കാഴ്ച്ചക്കാർക്ക് തോന്നും. ദേശാടനപക്ഷികൾ പുഴ കടന്നാണ് വയലിലേക്ക് പോകാർ സിന്ധുരവും പൂശി പച്ച സാരിയുമ്മിട്ട തത്തകളെ കാണാം.
പലനിറത്തിലും പല തരത്തിലുമുള്ള പക്ഷികൾ.
സന്ധ്യാനേരത്ത് ആളുകൾ വീട്ടിലെക്കും പക്ഷികൾ കൂട്ടിലെക്കും അണയുന്നത് ഒരു പോലെയാണ്.
വലയ ശബ്ദങ്ങളിൽ നിന്ന് നിശബ്ദതയിൽ എന്നപോലെ.
പെട്ടന്ന് വീണ്ടും ഒരു കോളിങ്ങ് ബെൽ ഞാൻ ഉണർന്നപ്പോയാണ് മനസ്സിലായത് അത് വെറും ഓർമയാണെന്ന് ഒരിക്കലും മടങ്ങി വരാത്ത ഓർമ.


Nasla Fathima
9 K എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ