എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/നീലക്കുറിഞ്ഞികളുടെ നാട്ടിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നീലക്കുറിഞ്ഞികളുടെ നാട്ടിലേക്ക്

അതി സുന്ദരമായ വീഥികളിലൂടെ ഓരോ നിമിഷവും സഞ്ചരിക്കുമ്പോൾ ആകാംഷയുടെയും ആഹ്ലാദത്തിന്റെയും കൊടുമുടികൾ കീഴടക്കുകയായിരുന്നു.ഇടുക്കി ജില്ലയിലെ അതിമനോഹരമായ sസ്ഥലമായ മൂന്നാറിലേക്കുള്ള യാത്ര ജീവിതത്തിൽ ഒരു പ്രത്യേക അനുഭവമായി മാറി. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് മൂന്നാർ എന്ന് പറയാം. കതിരോന്റെ പൊൻ കിരണങ്ങൾ ഞങ്ങളെ വലിക്കുവാൻ ശ്രമിച്ചെങ്കിലും മുന്നാറിലെ തണുത്ത കാറ്റ് കുളിർമയേകി മൂന്നാറിലേക്കുള്ള ഴികളിൽ തേയില വൃക്ഷ ലതാദികളാൽ നിറഞ്ഞ സസ്യ സമ്പുഷ്ഠമായ പാതയോരങ്ങളിലുടെ നടക്കുമ്പോൾ മൂന്നാറിലേ മനോഹാരിത ഞങ്ങളെ കൂടുതലാകർഷിച്ചു.

കേരളത്തിന്റെ തദ്ദേശ വിദേശ ടൂറിസ്റ്റുകളിൽ കേരളത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ച ഒരു കേന്ദ്രമാണ് മൂന്നാർ. സമുദ്ര നിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ മുന്ന് നദികൾ ഒന്നിച്ചു ചേരുന്നു എന്നതാണ് മൂന്നാറിന്റെ ഏറ്റവും വലിയ പ്രത്യേകത .പാരമ്പര്യം വിളിച്ചോതുന്ന ബംഗ്ളാവുകളുംവെള്ളച്ചാട്ടങ്ങളുംകണ്ണുകൾക്ക് കുളിരായും കാഴ്ചകൾക്ക് മാധുര്യവുമേകി. ട്രക്കിംങ്ങും മലനിരകളിലെ ബൈക്ക് സഞ്ചാരവുമാണ് യുവ ഹ്രദയങ്ങളെ കൂടുതലാകർഷിച്ചത് .

റിച്ചു
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം