എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്?

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ചൈനയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാൻ സാദ്ധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകൾക്ക് ഉള്ളിൽതന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളു.

എന്താണ് കൊറോണ വൈറസ്? ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. കിരീടം പോലുള്ള (Crown) ചില പ്രൊജക്ഷനുകൾ അവയിൽ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ്.

       മനുഷ്യനിൽ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല.എങ്ങനെയാണ് പടരുന്നത്?

വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും. വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരാം. വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ..

അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം. വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണ വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

അഖിൽ .s .s
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം